October 23, 2013

കുരങ്ങു കച്ചവടക്കാരന്‍

      കുരങ്ങു കച്ചവടം ( അഥവാ സ്റ്റോക്ക്‌ മാര്‍ക്കെറ്റ്‌ പരിപാടി)

        കുരങ്ങന്മാര്‍ ധാരാളമുള്ള ഒരു ഇന്ത്യന്‍ ഗ്രാമത്തില്‍ ഒരു ദിവസം ഒരു സുന്ദരനായ യുവാവ്‌ എത്തിപ്പെട്ടു. നാട്ടുകാരോട് അദ്ദേഹം പറഞ്ഞു.

     ഞാന്‍ ഒരു കുരങ്ങു കച്ചവടക്കാരനാണ്.ഒരു കുരങ്ങിന് 250 രൂപ നിരക്കില്‍ ഞാന്‍ കുരങ്ങുകളെ ശേഖരിക്കും.
      കേള്‍ക്കേണ്ട താമസം ഗ്രാമ വാസികള്‍ അടുത്തുള്ള കാട്ടിലേക്ക് പുറപ്പെട്ടു. ദിവസങ്ങള്‍ കൊണ്ട് ആയിരക്കണക്കിന് കുരങ്ങുകളെ പിടിച്ചു അവര്‍ പണം സമ്പാദിച്ചു. ക്രമേണ കച്ചവടം കുറഞ്ഞപ്പോള്‍ അദ്ദേഹം വില 500 രൂപയിലേക്ക് ഉയര്‍ത്തി.

     ഗ്രാമവാസികള്‍ മറ്റു ജോലികള്‍ ഉപേക്ഷിച്ചു കുരങ്ങു പിടിത്തത്തിന് ഇറങ്ങി പണക്കാരായി. കച്ചവടം വീണ്ടും കുറഞ്ഞപ്പോള്‍ വില വീണ്ടും കൂട്ടി. 750 രൂപയാക്കി. ഗ്രാമീണര്‍ തൊട്ടടുത്തുള്ള ഗ്രാമത്തില്‍ പോയി ഏതാനും കുരങ്ങുകളെ പിടിച്ചു വില്പന നടത്തി കുറെ പണം നേടി. അതോടെ ഗ്രാമത്തില്‍ കുരങ്ങുകളെ കിട്ടാതെയായി.
   കച്ചവടക്കാരന്‍ വീണ്ടും വില ഉയര്‍ത്തി. ഇനി മുതല്‍ നിങ്ങള്‍ വില്‍ക്കുന്ന ഓരോ കുരങ്ങിനും ആയിരം രൂപ ലഭിക്കും. ഞാന്‍ ഒരു ആഴ്ചത്തേക്ക് പട്ടണത്തിലേക്ക് പോകുകയാണ്. എന്‍റെ അസിസ്റ്റന്‍റ് ഇവിടെയുണ്ട്. ഞാന്‍ തിരിച്ചെത്തുന്നത് വരെ അദ്ദേഹം കച്ചവടം തുടരും.

   ജനങ്ങള്‍ കുരങ്ങിനെ കിട്ടാതെ നിരാശരായി. കാടും നാടും അരിച്ചു പോരുക്കിയിട്ടും ഒന്നിനെ പോലും കിട്ടിയില്ല. ഈ സമയത്താണ് അസിസ്റ്റന്റ്‌ കച്ചവടക്കാരന്‍ ഒരു അടിപൊളി ഓഫറുമായി ഗ്രാമീണരെ സമീപിച്ചത്‌. 

   "എന്‍റെ അടുത്തു മുതലാളി നിങ്ങളില്‍ നിന്നും ശേഖരിച്ച ഏകദേശം മുവായിരം കുരങ്ങുകളുണ്ട്. മുതലാളി ഇവിടെ ഇല്ല. അദ്ദേഹം തിരിച്ചു വരാന്‍ ഇനിയും രണ്ടു ദിവസമെടുക്കും. നിങ്ങള്‍ ഒന്നിന് 700 രൂപ വച്ച് തന്നാല്‍ ഞാന്‍ അവ മുഴുവന്‍ നിങ്ങള്‍ക്ക് വില്‍ക്കും . രണ്ടു ദിവസം കഴിഞ്ഞു മുതലാളി വരുമ്പോള്‍ നിങ്ങള്‍ക്ക് 1000 രൂപയ്ക്കു അവ വിറ്റു നല്ല ലാഭം ഉണ്ടാക്കാം." 

   ഓഫര്‍ കേട്ട ജനങ്ങള്‍ സന്തോഷവാനമാരായി. അവര്‍ ശേഖരിച്ച മുഴുവന്‍ പണവും നല്‍കി കൂട്ടിലുള്ള കുരങ്ങുകളെ മുഴുവന്‍ വാങ്ങിക്കൂട്ടി.

   പിന്നെ എന്ത് സംഭവിച്ചു എന്നല്ലേ..പിറ്റേ ദിവസം മുതല്‍ ആ മുതലാളിയെയോ അയാളുടെ അസ്സിസ്റ്റന്‍റ്നെയോ ആ നാട്ടുകാര്‍ ആരും കണ്ടില്ല.അവര്‍ മിക്കവാറും പട്ടിയെ ശേഖരിക്കാന്‍ വേറെ നാട്ടില്‍ പോയിക്കാണും. നാട്ടില്‍ പഴയത് പോലെ കുരങ്ങുകള്‍ ഇഷ്ടം പോലെ.അങ്ങിനെയാണ് പാവം നാടുകാര്‍ കുരങ്ങിനെ വിറ്റു കഴുതകളായത്.




1 comment :

  1. ഇഷ്ടപ്പെട്ടു. നന്ദി

    ReplyDelete

Leave your comments: