January 01, 2014

മമ്മദ് കാക്കാന്‍റെ ഇംഗ്ലീഷ് തമാസ.


ഒന്ന് വിശാലമായി കാറ്റ് കൊള്ളാനാണ്‌ കോഴിക്കോട്ടെത്തിയപ്പോള്‍ മുഹമ്മദ്‌ കുട്ടി  ബീച്ചിലേക്ക് ഓട്ടോ വിളിച്ചത്. ബീച്ചിന്‍റെ  ആളൊഴിഞ്ഞ ഭാഗത്ത് പോയി അനന്തതയിലേക്ക് കണ്ണും നാട്ടു ഇരിപ്പ് തുടങ്ങി. നല്ല തണുപ്പുള്ള കാറ്റ്..അപ്പോഴാണ്‌ ഒന്ന് രണ്ടു വിദേശികള്‍ അവിടേക്ക് വന്നത്:

ഹായ്..ആര്‍ യു റിലാക്സിംഗ് ?
നോ..ഐ ആം മുഹമ്മദ്‌ കുട്ടി..
ഓക്കേ ..ബൈ..അവര്‍ സ്ഥലം വിട്ടു.

കുറച്ചു കഴിഞ്ഞപ്പോള്‍ വേറെ രണ്ടു പേര്‍ അതിലെ വന്നു.

ഹായ്..ആര്‍ യു റിലാക്സിംഗ് ?
നോ.നോ...ഐ ആം മുഹമ്മദ്‌ കുട്ടി..
ഓക്കേ ..ഒക്കെ...അവര്‍ മെല്ലെ നടന്നു പോയി

പിന്നെയും ഒന്ന് രണ്ടു പേര്‍ നടന്നു വരുന്നത് കണ്ടു കുട്ടി മെല്ലെ എഴുന്നേറ്റു .ഇനി  ഇബടെ  നിന്നാല്‍ സരിയാവൂല..ബേഗം സ്ഥലം കാലിയാക്കാം..

കുറച്ചു  അകലെ എത്തിയപ്പോഴാണ്  ഒരു മലയാളി അവിടെ ഒഴിഞ്ഞ ഭാഗത്ത് ഇരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.

ഉടനെ മുഹമ്മദ്‌ കുട്ടി ചോദിച്ചു
എടോ....ആര്‍ യു റിലാക്സിംഗ്..?
ഉടനെ മറുപടി വന്നു: യെസ് ..ഐ അം റിലാക്സിംഗ്..

പിന്നെ ഒന്നും ചിന്തിച്ചില്ല..കയ്യുയര്‍ത്തി അയാളുടെ പിരടിക്കിട്ടു നല്ല രണ്ടു അടി വെച്ച്  കൊടുത്ത്...എടാ പഹയാ..അന്നേം തെരഞ്ഞു കുറെ സായിപ്പന്മാര്‍ അവിടെ തെക്ക് വടക്ക് നടക്കാന്‍ തൊടങ്ങീട്ട് കുറെ നേരായി..ഇജ്ജ് ങ്ങട്ട് ഇബടെ കുത്തര്‍ക്കാല്ലേ..

(അടിച്ചു മാറ്റിയ കഥയില്‍ നിന്നും മുഖ്യ കഥാപാത്രത്തെ മതം മാറ്റി .)


No comments :

Post a Comment

Leave your comments: