April 17, 2015

വിശുദ്ധ കഅബയുടെ താക്കോല്‍ -ഒരു ചരിത്രം.


അറേബ്യയില്‍ ഇസ്ലാമിക പ്രബോധന കാലം ആരംഭിക്കുന്നതിന്‍റെ വളരെ മുമ്പ് തന്നെ കഅബയുടെ സംരക്ഷണം അല്‍-ശൈബ കുടുംബത്തിന്‍റെ കയ്യിലായിരുന്നു. കഅബയുടെ പരിപാലകന്‍ ‘സാദിന്‍’ എന്നാണു അറിയപ്പെടുന്നതു. പ്രവാചകന്‍ അബ്രഹാമിന്‍റെ കാലം മുതല്‍ തുടരുന്നു പോരുന്നതാണ് ഈ സമ്പ്രദായം. പുരാതനകാലത്ത് സാദിന്‍ മക്കയുടെ ഭരണാധികാരികൂടിയായിരുന്നു. പില്‍കാലത്ത് ഈ അധികാരങ്ങള്‍ വ്യത്യസ്ത ഗോത്രക്കാര്‍ക്കിടയില്‍ വിഭജിക്കപ്പെടുയും സാദിന്‍റെ അധികാരം കഅബയുടെ സംരക്ഷണം മാത്രമാവുകയും ചെയ്തു. പ്രവാചകന്‍ മക്കയില്‍ ഇസ്ലാമിക പ്രബോധനം ആരംഭിച്ച കാലത്ത് അല്‍-ശൈബ കുടുംബത്തിലെ കാരണവരായ ഉസ്മാന്‍ ഇബ്ന്‍ തല്‍ഹയുടെ സൂക്ഷിപ്പിലായിരുന്നു കഅബയുടെ താക്കോല്‍ ഉണ്ടായിരുന്നത്..
കഅബയുടെ സൂക്ഷിപ്പുകാരന്‍ എന്ന അധികാരവും പദവിയും അല്‍-ശൈബ കുടുംബത്തെ അറബികള്‍ക്കിടയില്‍ വളരെ ആദരണീയരാക്കി.
മക്കയില്‍ നിന്നും മദീനയിലേക്ക് ഹിജ്റ പോകുന്നതിനു ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പ്രവാചകന്‍ മുഹമ്മദ്‌ നബി കഅബാ ദേവാലയത്തില്‍ കയറി ഒന്ന് പ്രാര്‍ത്ഥന നടത്തണം എന്ന ലക്ഷ്യത്തോടെ ദേവാലയത്തിനു മുന്നിലെത്തി . അകത്തേക്ക്പ്ര വേശിക്കാന്‍ ശ്രമിച്ച പ്രവാചകനെ അല്‍-ശൈബ ഗോത്രത്തലവന്‍ ഉസ്മാന്‍ ഇബ്ന്‍ തല്‍ഹ തടഞ്ഞു നിര്‍ത്തി.
“നിങ്ങള്‍ക്ക് എന്താണിവിടെ കാര്യം ?”
“എനിക്ക് അകത്തു കയറി കയറി ഒന്ന് പ്രാര്‍ത്ഥന നടത്തണം .”
“സാധ്യമല്ല, തിരിച്ചു പോയിക്കൊള്ളൂ.”
“ശരി ഞാന്‍ തിരിച്ചു പോകാം..പക്ഷെ നിങ്ങള്‍ ഒന്നോര്‍ക്കുക . ഈ കഅബയുടെ താക്കോല്‍ എന്‍റെ കയ്യില്‍ എത്തിച്ചേര്‍ന്നു അത് ആര്‍ക്കു കൈമാറണമെന്ന് ഞാന്‍ തീരുമാനിക്കുന്ന ഒരു ദിവസമുണ്ടാകും...അന്ന് നമ്മുക്ക് കാണാം..”
ഇത് കേട്ടപ്പോള്‍ ഉസ്മാന്‍ ബിന്‍ തല്‍ഹാക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല.അദ്ദേഹം പറഞ്ഞു..
“ഓഹോ..അങ്ങിനെ ഒരു ദിവസമുണ്ടെങ്കില്‍ അന്ന് ഖുറൈശികള്‍ അപമാനഭാരത്തല്‍ തലകുനിക്കുന്ന ദിവസമാകും..”
“ ഒരിക്കലുമല്ല..അന്ന് ഖുറൈശികള്‍ അഭിമാനാത്താല്‍ തലഉയര്‍ത്തി നില്‍ക്കുന്ന ദിവസമായിരിക്കും അത്.”
ചിരിയും പരിഹാസവുമായി ചുറ്റും നില്‍ക്കുന്നവര്‍ക്കിടയില്‍ നിന്നും പ്രവാചകന്‍ പ്രാര്‍ത്ഥന നടത്താന്‍ കഴിയാത്ത ഖേദത്തോടെ മടങ്ങിപ്പോയി.
കാലം കുറെ കടന്നു പോയി. മക്ക വിട്ടു മദീനയിലേക്ക് പോയ പ്രവാചകനും സംഘവും വലിയ വിജയത്തോടെ മക്കയിലേക്ക് തന്നെ തിരിച്ചു വന്നു. മക്കയിലെ ഓരോ മണല്‍ത്തരിയും പ്രവാചകന്‍റെ കാല്‍ക്കീഴിലായി. കൊല്ലാന്‍ പ്രതിജ്ഞ എടുത്ത ആ ജനത മുഴുക്കെ ആ മഹാമനുഷ്യന്‍റെ കാരുണ്യത്തിന്‌ മുന്നില്‍ നമ്രശിരസ്കരായി.
മക്കയുടെ അധിപനായി തിരിച്ചെത്തിയ പ്രവാചകന്‍ നേരെ പോയത് വിശുദ്ധ ദേവാലയമായ കഅബയിലെക്കാണ്. പണ്ട് കഴിയാതെ പോയ ആ പ്രാര്‍ത്ഥന നിര്‍വഹിക്കണം.. പക്ഷെ പ്രവാചകന്‍ എത്തുന്നതിനു മുമ്പേ അവിശ്വാസിയായ ഉസ്മാന്‍ ഇബ്ന്‍ തല്‍ഹാ വാതില്‍ പൂട്ടി സ്ഥലം വിട്ടിരുന്നു.
നബി തങ്ങള്‍ താക്കോല്‍ വാങ്ങിക്കൊണ്ടു വരാന്‍ അലി.(റ)വിനെ പറഞ്ഞയച്ചു. പക്ഷെ താക്കോല്‍ കൊടുക്കാന്‍ ഉസ്മാന്‍ ഇബ്ന്‍ തല്‍ഹ തയ്യാറായില്ല. പക്ഷെ അലി(റ) അദ്ദേഹത്തില്‍ നിന്നും ബലപ്രയോഗത്തിലൂടെ താക്കോല്‍ പിടിച്ചു വാങ്ങി നബി തങ്ങള്‍ക്കു കഅബയുടെ വാതില്‍ തുറന്നു കൊടുത്തു. ശേഷം കഅബക്കുള്ളില്‍ കയറി പ്രവാചകനും സംഘവും പ്രാര്‍ത്ഥന നടത്തി.
ഇപ്പോള്‍ നബി തങ്ങളുടെ കൈവശം എത്തിച്ചേര്‍ന്ന കഅബയുടെ താക്കോല്‍ സൂക്ഷിക്കുന്ന പദവിയും അതിന്‍റെ മഹത്വവും സ്വന്തമാക്കാന്‍ അവിടെ കൂടിയ അനുചരന്മാര്‍ പലരും ആഗ്രഹിച്ചു. അറേബ്യയിലെ ഏറ്റവും ഉന്നതമായ ഈ പദവി സ്വന്തമാക്കാന്‍ ആരാണ് ആഗ്രഹിച്ചു പോകാതിരിക്കുക?
പ്രവാചകരുടെ പിതൃസഹോദരന്‍ അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്തലിബ് (റ) മുന്നോട്ടു വന്ന് തന്‍റെ ആ ആഗ്രഹം പ്രകടിപ്പിച്ചു. “തങ്ങളെ ആ താക്കോല്‍ എന്നെ ഏല്‍പ്പിച്ചാല്‍ ഞാനത് ഉത്തരവാദിത്വത്തോടെ സംരക്ഷിച്ചു കൊള്ളാം. എന്‍റെ പിന്മുറക്കാര്‍ ആ പതിവ് തുടരുകായും ചെയ്യും..”. പ്രമുഖനായ അലി(റ) ഇതേ ആവശ്യം ഉന്നയിച്ചു. പക്ഷെ പ്രവാചകന്‍ ഒന്നും പറഞ്ഞില്ല.
അപ്പോഴേക്കും ജിബ്രീല്‍ മാലാഖ മുഖേന കഅബക്കുള്ളില്‍ വെച്ച് ആ വിശുദ്ധ സന്ദേശം അവതരിച്ചു. (കഅബ ദേവാലയത്തിനുള്ളില്‍ വെച്ച് ഇറക്കപ്പെട്ട വിശുദ്ധ ഖുര്‍ആനിലെ ഏക വചനമാണിത്.)
“അല്ലാഹു നിങ്ങളോടിതാ കല്‍പ്പിക്കുന്നു: നിങ്ങളെ വിശ്വസിച്ചേല്‍പ്പിച്ച വസ്തുക്കള്‍ അവയുടെ അവകാശികള്‍ക്ക് തിരിച്ചേല്‍പ്പിക്കുക. ജനങ്ങള്‍ക്കിടയില്‍ തീര്‍പ്പ് കല്‍പ്പിക്കുകയാനെങ്കില്‍ നീതി പൂര്‍വ്വം വിധി നടത്തുക. എത്ര നല്ല ഉപദേശമാണ് അല്ലാഹു നിങ്ങള്‍ക്ക് നല്‍കുന്നത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാനുന്നവനുമാണ്.” (4:58)
ഈ വചനം ഉറക്കെ ഓതിയ ശേഷം പ്രവാചകന്‍ കഅബയുടെ താക്കോല്‍ അലി(റ)വിന്‍റെ കൈവശം കൊടുത്തിട്ട് ഉസ്മാന്‍ ഇബ്ന്‍ തല്‍ഹയെ തിരിച്ചേല്‍പ്പിക്കാന്‍ പറഞ്ഞു. അലി(റ) ഉടനെത്തന്നെ ആ താക്കോല്‍ കൂട്ടം ഉസ്മാന്‍ ഇബ്ന്‍ തല്‍ഹയുടെ കൈവശം തിരികെകൊടുക്കുകയും താക്കോല്‍ പിടിച്ചു വാങ്ങിയതിനു ക്ഷമാപണം നടത്തുകയും ചെയ്തു. അലി(റ)ന്‍റെ ഈ മാറ്റം അവിശ്വസനിയതയോടെ നോക്കി നിന്ന ഉസ്മാനോട് അലി(റ) നബി തങ്ങള്‍ക്കു ലഭിച്ച അല്ലാഹുവിന്‍റെ നിര്‍ദ്ദേശം ഓതിക്കെള്‍പ്പിച്ചു. മക്കയുടെ അധിപനായ പ്രവാചകനാണ്‌ താക്കോല്‍ തനിക്കു തിരിചെല്‍പ്പിച്ചത് എന്ന് മനസ്സിലാക്കിയ ഉസ്മാന്‍ ഉടനെ തന്നെ വിശ്വാസിയായി മാറി.
ശേഷം പ്രവാചകന്‍ ഉസ്മാന്‍ ഇബ്ന്‍ തല്‍ഹയെ അടുത്തു വിളിച്ചു പറഞ്ഞു.
“ ഇത് വാഗ്ദാന പാലനത്തിന്‍റെ ദിനമാണ്. കഅബയുടെ താക്കോല്‍ താങ്കള്‍ തന്നെ സൂക്ഷിച്ചു കൊള്ളുക. നിങ്ങളുടെ പിന്മുറക്കാര്‍ അവസാനകാലം വരെ അത് തുടര്‍ന്ന് പോകും. അധര്‍മ്മിയും അക്രമിയല്ലാതെ അത് നിങ്ങളില്‍ നിന്നും പിടിചെടുക്കുകയില്ല.”
പ്രവാചകന്‍ തന്നോട് മധുരമായി പ്രതികാരം വീട്ടുകയാണെന്ന് ഉസ്മാന്‍ ഇബ്ന്‍ തല്‍ഹാ (റ) അപ്പോള്‍ ഓര്‍ത്ത്‌ കാണണം.
നൂറ്റാണ്ടുകള്‍ ഒരുപാട് കടന്നു പോയി. രാജാക്കന്മാരും ഭരണാധികാരികളും ഖലീഫമാരും ഏകാധിപതികളും മാറി മാറി അറേബ്യ ഭരിച്ചു. പക്ഷെ വിശുദ്ധ ദേവാലയത്തിനുള്ളില്‍ കയറണമെങ്കില്‍ അവര്‍ക്കൊക്കെ അല്‍-ശൈബ കുടുംബത്തിനു മുന്നില്‍ വന്ന് തലകുനിക്കണം. ഉസ്മാന് ഇബ്ന്‍ ശൈബയുടെ പിന്മുറക്കാരുടെ സമ്മതം വേണം. അവര്‍ ചെന്ന് വാതില്‍ തുറന്നു കൊടുക്കണം.ആയിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും ഇതു തുടരുന്നു.
(പാരമ്പര്യമായി വിശുദ്ധ കഅബയുടെ താക്കോല്‍ സൂക്ഷിക്കുന്ന അല്‍-ശൈബി കുടുംബ തലവന്‍ ഷെയ്ഖ്‌ അബ്ദുല്‍ ഖാദര്‍ ത്വാഹ അല്‍-ശൈബി കഴിഞ്ഞ ദിവസം മരണപ്പെട്ടു. അദ്ദേഹം കഴിഞ്ഞ വര്‍ഷം മക്കയുടെ അമീര്‍ ഖാലിദ് അല്‍-ഫൈസല്‍ രാജകുമാരനില്‍ നിന്നും കഅബക്ക് വേണ്ടി ഉണ്ടാക്കിയ പുതിയ താക്കോല്‍ ഏറ്റു വാങ്ങുന്നതാണ് ചിത്രത്തില്‍.കാണുന്നത്..)

കക്കൂസ് ഗുണ്ടകള്‍ക്കെതിരെ തൂറല്‍ സമരം.




കോഴിക്കോട്  മോഫ്യൂസ്യല്‍ ബസ്സ്റ്റാന്‍റെല്‍  എത്തിയ സതീശന്  തൂറാന്‍  മുട്ടല്‍...കടുത്ത  പ്രയാസം. പുള്ളിക്കാരന്‍ ഒരു വിപ്ലവകാരിയും  പുരോഗമനക്കാരനും ആയതു  കൊണ്ട് പാരമ്പര്യത്തെകുറിച്ചും സംസ്കാരത്തെ കുറിച്ചും അധികം ചിന്തിക്കാന്‍ പോയില്ല.. അടുത്തു കണ്ട പെട്ടിക്കടക്ക് മുന്നില്‍ തന്നെ സംഗതിക്ക് വേണ്ടി ഇരുന്നു...ചുറ്റും  കൂടി നിന്നവര്‍  ഈ ചെറുപ്പക്കാരന്‍റെ അസാമാന്യ  ചങ്കൂറ്റം  കണ്ടു അമ്പരന്നു.. പലരും   അങ്ങോട്ടും ഇങ്ങോട്ടും മാറിനിന്നു. ചിലരൊക്കെ പുള്ളിക്കാരന്‍റെ ധീരതയെ  ഉള്ളാലെ അഭിനന്ദിച്ചു.  അതിനിടക്ക് ചിലരുടെ സദാചാര കുരു പൊട്ടി. അതില്‍ ഹനുമാന്‍റെയും സുലൈമാന്‍റെയും ആളുകള്‍ ഉണ്ടായിരുന്നു. പിന്നെ  ബഹളമായി പൊതു സ്ഥലം തൂറാന്‍ ഉപയോഗിച്ച സതീശനെതിരെ  ആളുകള്‍ തിരിഞ്ഞു. സ്ത്രീകളും പുരുഷന്മാരും ധാരാളമുള്ള  ഈ സ്ഥലത്ത് ഇങ്ങിനെ ഒരു കര്‍മ്മത്തിന് മുതിര്‍ന്ന സതീശനെ പഞ്ഞിക്കിടാന്‍ ചിലര്‍  മുന്നോട്ട്  വന്ന്. പക്ഷെ തൊടാന്‍ പേടി..നാറുന്ന കേസാണ്.. ചാനല്‍കാര്‍ പൊതു സ്ഥലത്തെ തൂറല്‍ എക്സ്ക്ലൂസീവ് ആയി ചൂടോടെ വിളംബാന്‍ ഓഫീസിലേക്ക് ഓടി....

കശപിശയായപ്പോള്‍ സതീശന്‍ ചോദിച്ചു. നിങ്ങളൊക്കെ എന്നാണു കക്കൂസില്‍ പോയി തൂറാന്‍ തുടങ്ങിയത്. നിങ്ങളുടെ അപ്പനപ്പൂപ്പന്മാര്‍ എങ്ങിനെയാണ് കാര്യം സാധിച്ചിരുന്നത്??. പൊതു സ്ഥലത്തും വഴിവക്കിലുമൊക്കെയല്ലേ....നമ്മുടെ സംസ്കാരത്തില്‍ എന്നാണു കക്കൂസുകള്‍ ഉണ്ടായത്.. ഇതിഹാസങ്ങളിലോക്കെ എത്ര പേര്‍  ഈ രൂപത്തില്‍ കാര്യം സാധിച്ചിരിക്കുന്നു..ഇനി  ഈ വേസ്റ്റ് ആണ് പ്രശനം എങ്കില്‍ അത് ഞാന്‍ തന്നെ എടുത്തു ഒഴിവാക്കിയാല്‍ പോരെ..?? സതീശന്‍റെ ഈ മൌലികമായ ന്യായങ്ങള്‍ കേട്ടപ്പോള്‍ ചുറ്റും കൂടിയവരില്‍ ബുദ്ധിയും വിപ്ലവവും ഒക്കെയുള്ള ചിലരോകെ തലകുലുക്കി  സ്ഥലം വിട്ടു..

ബാക്കിയുള്ളവര്‍ സതീശനെ ഒന്ന് പെരുമാറാന്‍ തന്നെ തീരുമാനിച്ചു..
സംഗതി പന്തിയല്ലെന്ന് കണ്ടപ്പോള്‍ സതീശന്‍  അടുത്ത നമ്പര്‍ പുറത്തെടുത്തു. എന്‍റെ തൂറല്‍ തടസ്സപ്പെടുത്തിയാല്‍ ഈ ബസ്സ്റ്റാന്‍റെല്‍ ഇത്തരം സ്വാതന്ത്ര്യ നിഷേധത്തിനെതിരെ ഒരു തൂറല്‍ സമരം തന്നെ ഞങ്ങള്‍ നടത്തി പ്രധിഷേധിക്കും...തടയാമെങ്കില്‍ തടഞ്ഞോളൂ..  ഉപ്പു നയത്തിനെതിരെ സ്വയം ഉപ്പുണ്ടാക്കി സമരം നടത്തിയ നാടാണിത്. ക്ഷേത്രം തടഞ്ഞപ്പോള്‍ സ്വയം പ്രതിഷ്ഠ നടത്തിയതും ഈ നാട്ടിലാണ്..ഇവിടെ തൂറല്‍ തടയുന്ന ഈ സ്വാതന്ത്ര്യ നിഷേധത്തിനെതിരെ തൂറല്‍ സമരം തന്നെയാണ് പരിഹാരം..അങ്ങിനെ ഈ നാട്ടിലെ കക്കൂസ് പോലിസ്കാരുടെ  കുരു മുഴുവന്‍ ഞങ്ങള്‍ പോട്ടിത്തകര്‍ക്കും ..
തൂറല്‍ സമരം സിന്ദാബാദ്.. ഇതും പറഞ്ഞു സതീശന്‍ തന്‍റെ മൂലധനവും കോരിയെടുത്തു ഒരു മുദ്രാവാക്യവും മുഴക്കി സ്ഥലം വിട്ടു..ചുറ്റും കൂടിയവര്‍ ഒന്നും ചെയ്യാന്‍ കഴിയാതെ വെറും  സതീശനായി ബസ്സില്‍ കയറി പോയി..

തൂറല്‍ സമരത്തിന്‌ സ്ത്രീകളും ഉണ്ടാകുമോ എന്ന്  ആ ചെരുപ്പക്കാരനോട്‌ ചോദിക്കാമായിരുന്നു എന്ന് ബസ്സില്‍ ചിലര്‍ അടക്കം പരയുന്നത് കേട്ടു.

( മനുഷ്യര്‍ മലം ( feces) പുറത്തു കളയുന്ന മെക്കാനിസത്തെ  തൂറല്‍ എന്ന് ലളിതമായി പറയാം. തൂറല്‍ എന്നതിന്‍റെ ഭാഷാര്‍ത്ഥം  അറിയാത്തവര്‍ മലയാള ഭാഷാനിഘണ്ടു പരിശോധിക്കുക.   )

ഹുദൈബിയ്യയിലെക്കൊരു യാത്ര...


രണ്ടുണങ്ങിയ അറേബ്യന്‍ മണല്‍പരപ്പിലൂടെ ആത്മദാഹത്തിനു തീര്‍ത്ഥജലം അന്വേഷിച്ചു വിശുദ്ധിയുടെ  മരുപ്പച്ച കണ്ടെത്താന്‍ കാലാന്തരങ്ങളിലൂടെ  നിരവധി   സാര്‍ത്ഥവാഹക സംഘങ്ങള്‍ കടന്നു പോയിട്ടുണ്ട്. ഏകദേശം  ആയിരത്തി നാന്നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവാചകന്‍ മുഹമ്മദ്‌ നബിയും ആയിരത്തി നാനൂറു അനുയായികളും കൂടി മക്കയിലെ വിശുദ്ധ ഗേഹത്തെ ലക്‌ഷ്യം വെച്ച്  നടത്തിയ സംഭവബഹുലമായ ഒരു  യാത്രയുടെ ഓര്‍മ്മകളാണ് ഹുദൈബിയ്യ അയവിറക്കുന്നത്. കാലങ്ങള്‍ ഒരു പാട് കടന്നു പോയാലും അറേബ്യന്‍ ഊഷരതയില്‍ ഹുദൈബിയ്യയുടെ വഴികള്‍ തിളക്കമുള്ളതായി തന്നെ അവശേഷിക്കും.

നാല്‍പതാമത്തെ വയസ്സിലാണ് മുഹമ്മദ്‌ നബിക്ക് ദൈവിക വെളിപാടുകള്‍ ലഭിച്ചു തുടങ്ങിയത്. അബ്രഹാമിനും മോസസിനും ജീസസിനും ശേഷം ദൈവിക മതത്തിന്‍റെ അന്ത്യദൂതനായി മുഹമ്മദ്‌ നബി മക്കയില്‍ പ്രബോധനം ആരംഭിക്കുന്നു. മക്കയിലെ ഏറ്റവും പ്രമുഖ ഗോത്രമായ ഖുറൈശികള്‍ അതിശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നു. ഗോത്രപ്രമുഖരുടെ സംരക്ഷണം ലഭ്യമല്ലാത്ത വിശ്വാസികള്‍ക്ക് കടുത്ത പീഡനം അനുഭവിക്കേണ്ടി വന്നു. പലരും സ്വന്തംവീടുകളില്‍ തളക്കപ്പെട്ടു. പലരും രഹസ്യമായി വിശ്വാസം നിലനിറുത്തി. അല്ലാത്തവര്‍ ഓരോരുത്തരായി നാടും വീടും സ്വത്തും കുടുംബത്തെയും ഉപേക്ഷിച്ചു അബ്സീനിയായിലേക്കും(എത്യോപ്യ) യസ്രിബിലേക്കും(മദീന) വിശ്വാസ സംരക്ഷണത്തിനു വേണ്ടി രക്ഷപ്പെട്ടു. ഇതിനെയാണ് ഹിജ്റ എന്ന് പറയുന്നത്.മുഹമ്മദു നബിയുടെ കുടുംബമായ  ‘ബനൂഹാഷിം’ കുടുമ്പത്തിന്‍റെ തലവനായിരുന്ന അബൂതാലിബ് മരണപ്പെട്ടതോടെ മക്കയില്‍ പ്രവാചകന് ലഭ്യമായിരുന്ന അവസാന സംരക്ഷകനും  നഷ്ടപ്പെട്ടു. ഒരു സുപ്രഭാതത്തില്‍ കൂട്ടുകാരന്‍ അബൂബക്കറിനെയും കൂട്ടി വധിക്കാന്‍ വളഞ്ഞു നില്‍ക്കുന്ന  ശത്രുക്കള്‍ക്ക് പിടികൊടുക്കാതെ പ്രവാചകനും കൂട്ടുകാരനും കൂടി അത്സാഹസികമായി മദീനയിലേക്ക് പാലായനം ചെയ്തു.

പ്രവാചകനും സംഘവും മദീനയില്‍ എത്തിചെര്‍ന്നിട്ടു സംഭവബഹുലമായ ആറു വര്‍ഷങ്ങള്‍ കടന്നു പോയി. ബദര്‍, ഉഹദ്, ഖന്തക്ക് തുടങ്ങിയ യുദ്ധങ്ങള്‍ ഈ കാലയളവില്‍ സംഭവിച്ചു. ഒരു ദിവസം മുഹമ്മദ്‌ നബി തന്‍റെ ചുറ്റും ഇരിക്കുന്ന ശിഷ്യന്മാരോട് തലേദിവസം താന്‍ കണ്ട ഒരു  സ്വപ്നത്തെ കുറിച്ച് ആവേശത്തോടെ സംസാരിച്ചു.. ആചാര വേഷത്തില്‍ മക്കയിലേക്ക് പോകുന്നതും കഅബ പ്രദക്ഷിണം പൂര്‍ത്തിയാക്കിയ ശേഷം മുടി നീക്കം ചെയ്യുന്നതുമാണ് സ്വപനത്തില്‍ ദര്‍ശിച്ചത്.. മക്കയിലേക്ക് ഒരു തീര്‍ത്ഥയാത്ര നടത്തുവാനുള്ള തന്‍റെ നീണ്ട കാലത്തെ അഭിലാഷത്തിന് അല്ലാഹുവില്‍ നിന്നുള്ള പച്ചക്കൊടിയാണ് ഈ സ്വപനമെന്നു പ്രവാചകന്‍ മനസ്സിലാക്കി.

ആറു വര്‍ഷത്തോളമായി സ്വന്തം നാടും വീടും കുടുംബവും ഉപേക്ഷിച്ചു വന്ന അനുയായികള്‍ അതീവആഹ്ലാദത്തോടെയാണ് ഈ പ്രഖ്യാപനത്തെ വരവേറ്റത്. മക്കയെ ഒന്ന് കാണുവാനുള്ള മോഹം ഉള്ളില്‍ അടക്കി കഴിയുന്നവരാണ് ജന്മനാട്ടില്‍ നിന്ന് എല്ലാം ഉപേക്ഷിച്ചു വന്ന മുഹാജിരീങ്ങള്‍. മദീനയിലെങ്ങും ആഹ്ലാദം അലയടിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മക്കയിലേക്ക് പുറപ്പെടാന്‍ എല്ലാവരും തയ്യാറായി..ആഴ്ചകളും മാസങ്ങളും നീണ്ടു നില്‍ക്കുന്ന ഒരു തീര്‍ത്ഥ യാത്രക്ക് വേണ്ടി എല്ലാവരും തയ്യാറെടുത്തു.അന്‍സാരികളും മുഹാജിരീങ്ങളും കൂടാതെ പരിസരത്തെ ഗോത്രങ്ങളില്‍ നിന്നുള്ള വിശ്വാസികളായ  പലരും മുന്നോട്ട് വന്നു. എല്ലാവര്ക്കും ഒരേ ലക്ഷ്യം ഒരേ ആവേശം.വിശുദ്ധ കഅബ പ്രതിക്ഷിണം നടത്തി ഉംറ നിര്‍വഹിക്കണം. ആയിരക്കണക്കിന് വര്‍ഷങ്ങളായി മക്കയെ നിലനിറുത്തുന്നത് കഅബയെന്ന വിശുദ്ധ ദേവാലയമാണ്. അതിനു ചുറ്റുമാണ് അവുടെ ജീവിതം മുളക്കുന്നതും തളിര്‍ക്കുന്നതും. അറേബ്യന്‍ ജനത അഭിമാനത്തോടെ ആദരിക്കുന്നതും സംരക്ഷിക്കുകയും ചെയ്യുന്ന ആ വിശുദ്ധ ദേവാലയമാണ് ഇവരും ആഗ്രഹിക്കുന്നത്.

യുദ്ധങ്ങള്‍ മക്കയിലെ ഖുറൈഷികളെ ഒരു പാട്  തളര്‍ത്തിയിട്ടുണ്ട്. പ്രമുഖര്‍ പലരും യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടു. എന്നിട്ടും വിശ്വാസികള്‍ക്ക് നേരെയുള്ള അവരുടെ അക്രമം അവസാനിച്ചിട്ടില്ല. യാസരും സുമയ്യയും മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന ചൂടില്‍ കിടന്നു അതികഠിനമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി വിശുദ്ധ മരണം വരിച്ചു. മക്കയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാത്ത നിരവധി വിശ്വാസികള്‍ ഇപ്പോഴും ഇരുമ്പ് ചങ്ങലകളില്‍ ബന്ധിച്ചു വീട്ടു തടവിങ്കലിലാണ്. അത് കൊണ്ട് തന്നെ സുഖപ്രദമായ ഒരു മക്കാ പ്രവേശനത്തില്‍ ചില ആശങ്കകള്‍ അവര്‍ ചര്‍ച്ചചെയ്യാതിരുന്നില്ല.


       (പ്രവാചകനും സംഘവും വെള്ളം ശേഖരിച്ച കിണര്‍)
   (ഫോട്ടോയില്‍ ഉള്ള വ്യക്തി ആരെന്നു അറിയില്ല.കടപ്പാട് ഗൂഗിള്‍)
സമാധാനത്തോടെയുള്ള ഒരു തീര്‍ത്ഥയാത്രയാണ് പ്രവാചകന്‍ ആഗ്രഹിക്കുന്നത്. ഒരു ഏറ്റുമുട്ടലിനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കാന്‍ വേണ്ടി പ്രവാചകന്‍ ചില തീരുമാനങ്ങള്‍ കൈകൊണ്ടു.. അബ്രഹാം പ്രവാചകന്‍റെ കാലം മുതല്‍ അറബികള്‍ക്കിടയില്‍ നിലവിലുള്ളതാണ് നാല് ‘വിശുദ്ധ മാസങ്ങള്‍’ എന്നുള്ള സങ്കല്‍പം. യുദ്ധവും രക്തം ചിന്തലും ഈ വിശുദ്ധ മാസങ്ങളില്‍ കടുത്ത പാപമാണ് എന്നുള്ള വിശ്വാസം അറബികള്‍ക്കിടയില്‍ രൂഢമൂലമാണ്. സ്വന്തം പിതാവിനെ വകവരുത്തിയവനെ കണ്ടുമുട്ടുന്നത്  വിശുദ്ധ മാസത്തിലാനെങ്കില്‍ പ്രതികാരം ചെയ്യാന്‍ ഏറ്റവും കഠിനഹൃദയമുള്ള അറബിപോലും തയ്യാറാവില്ല.. ഈ വിശുദ്ധ വിശുദ്ധ മാസങ്ങളില്‍  കഅബദേവാലയത്തിലേക്ക് പ്രാര്‍ത്ഥനക്ക് വരുന്നവരെ തടയുകയോ ആക്രമിക്കുകയോ തിരിച്ചയക്കുകയോ ചെയ്ത സംഭവം മക്കയിലെ  ഖുറൈഷികളുടെ ചരിത്രത്തില്‍ ഇതവരെ സംഭവിച്ചിട്ടില്ല. (ദുല്‍ഖഅദു, ദുല്‍ഹിജ്ജ്, മുഹറം,റജബ് ഇവയാണ് നാല് വിശുദ്ധ മാസങ്ങള്‍)
അത് കൊണ്ട് തന്നെ വിശുദ്ധ മാസം തുടങ്ങുന്ന ‘ദുല്‍ഖഅദ’ ഒന്നാം തിയ്യതിയാണ് പ്രവാചകന്‍ മക്കയിലേക്കുള്ള യാത്രക്ക് തുടക്കം കുറിച്ചത്. ഒരു യുദ്ധത്തിനു വേണ്ടിയുള്ള ആയുധങ്ങള്‍ അവര്‍ കൂടെ കരുതിയിരുന്നില്ല. മരുഭൂമിയിലൂടെ യാത്രപോകുന്നവര്‍ സാധാരണ കൂടെ സൂക്ഷിക്കുന്ന സ്വരക്ഷക്കു വേണ്ടിയുള്ള വാളുകള്‍ മാത്രമാണ് അവര്‍ കയ്യില്‍ സൂക്ഷിച്ചത്.. ഉംറ നിര്‍വഹിക്കാനുള്ള വേഷത്തില്‍ വിശുദ്ധ മാസത്തില്‍ വിശുദ്ധ മണ്ണിലേക്ക് പുറപ്പെടുന്നതിലൂടെ പ്രവാചകന്‍ ഖുറൈശികള്‍ക്ക് വ്യക്തമായ സന്ദേശമാണ് കൈമാറിയത്. ഞങ്ങള്‍ വരുന്നത് സമാധാനത്തിനും ആരാധനക്കും വേണ്ടിമാത്രമാണ്..യുദ്ധത്തിണോ രക്തചൊരിച്ചിലിനോ വേണ്ടിയല്ല. അത് കൊണ്ട് ഞങ്ങളെ തടയരുത്.
ബദറില്‍  313ല്‍ തുടങ്ങി ഉഹദില്‍ 700ല്‍ എത്തിയ മുസ്ലിം സംഖ്യ ഖന്തക്കില്‍ ആയിരത്തിലേക്ക് ഉയര്‍ന്നിരുന്നു.ഇപ്പോഴിതാ ഏതാനും മാസങ്ങള്‍ക്ക് ശേഷം മക്കയിലേക്ക് പോകാന്‍ ആയിരത്തി നാനൂറു വിശ്വാസികള്‍ തയ്യാറായി നില്‍ക്കുന്നു. മദീനക്ക് ചുറ്റുമുള്ള ചില ഗ്രാമീണ അറബികള്‍ സ്വത്തിന്‍റെയും കുടുംബത്തിന്‍റെയും പ്രയാസങ്ങള്‍ പറഞ്ഞു യാത്രയില്‍ നിന്ന് വിട്ടുനിന്ന്. അവരെ തുറന്നു കാണിച്ചു കൊണ്ട് ഖുര്‍ആനിലെ ഏതാനും സൂക്തങ്ങള്‍ ഇറങ്ങി. ‘അവരുടെ ഹ്രദയത്തില്‍ ഉള്ളതായിരുന്നില്ല അവര്‍ പുറത്ത് പറഞ്ഞിരുന്നത്. പ്രവാചകനും കൂട്ടരും മക്കയില്‍ നിന്ന് ജീവനോടെ തിരിച്ചു വരില്ല എന്നുള്ളതായിരുന്നു ഇവരുടെ കണക്കു കൂട്ടല്‍.’ അത് കൊണ്ട് തന്നെ സഹാബികള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന പദവി സ്വന്തമാക്കുന്നത്തിനുള്ള അവസരം അവര്‍ നഷ്ടപ്പെടുത്തി.(1-സ്വര്‍ഗ്ഗം വാഗ്ദാനം നല്‍കപ്പെട്ട പത്ത് പേര്‍, 2-ബദര്‍ പോരാളികള്‍, 3-ഹുദൈബിയ്യ സന്ധിയില്‍ പങ്കെടുത്തവര്‍)

എഴുപത് ഒട്ടകങ്ങളെ ആദരവോടെ പ്രത്യേകം അലങ്കരിച്ചു ആരാധനയുടെ ഭാഗമായി അറുത്തു മക്കയിലെ പാവങ്ങള്‍ക്ക് നല്‍കാന്‍ വേണ്ടി യാത്രസംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അത് കൊണ്ട് തന്നെ ഇത്തരം ഒരു സംഘത്തെ തടസ്സപ്പെടുത്താന്‍ ഖുറൈശികള്‍ തയ്യാറാവില്ല എന്നുള്ള ധാരണ വിശ്വാസികള്‍ പുലര്‍ത്തിയിരുന്നു. മാത്രമല്ല ഇത്തരം ഒരു വിശുദ്ധ സംഘത്തെ തടഞ്ഞാല്‍ അത് ഖുരിഷികള്‍ക്കിടയിലും അവരെ പിന്തുണക്കുന്ന മറ്റു അറബ് ഗോത്രക്കാര്‍ക്കിടയിലും അഭിപ്രായവ്യത്യാസം ഉയരാനും കാരണമാകും.

ഇബ്ന്‍ സഫവാന്‍ അല്‍ഖുഴായി എന്ന അനുചരനെ പ്രവാചകന്‍ പ്രത്യേകം തിരഞ്ഞെടുത്തു മക്കയിലെ ഖുരിഷികളുടെ പ്രതികരണം അറിയാന്‍ വേണ്ടി അവിടേക്ക് പറഞ്ഞയച്ചു. അന്‍സാരികളിലും മുഹാജിരീങ്ങളിലും പെടാത്തെ ഒരു ന്യൂട്രല്‍ ഗോത്രത്തില്‍ പെട്ട സഹാബിയാണ് ഇബ്ന്‍ സഫവാന്‍. അത് കൊണ്ട് തന്നെ അദ്ധഹത്തിന്‍റെ വിശ്വാസവും ലക്ഷ്യവും ഖുറൈശികള്‍ തിരിച്ചറിയില്ല എന്നുള്ളത് കൊണ്ടാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇബ്ന്‍സഫവാന്‍ വിവരങ്ങളുമായി തിരിച്ചു വന്നു. ഈ സമയം പ്രവാചകനും സംഘവും അസ്ഫാന്‍ എന്ന പ്രദേശത്തു എത്തിച്ചേര്‍ന്നിരുന്നു. മക്കയില്‍ ഖുറൈശികള്‍ ഒരു യുദ്ധത്തിനു വേണ്ടി തയ്യാറെടുക്കുന്ന വിവരമാണ് പ്രവാചകന് ലഭിച്ചത്. ശക്തി കൂട്ടികാണിക്കാന്‍ സ്ത്രീകളെയും കുട്ടികളെയും വരെ അവര്‍ സൈന്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്ത് വിലകൊടുത്തും പ്രവാചകനെയും സംഘത്തെയും മക്കയില്‍ പ്രവേശിപ്പിക്കില്ല എന്ന നിലപാടിലാണ് ഖുരിഷികള്‍ ഉള്ളത്. ഖുരൈഷികളുടെ ഏറ്റവും ശക്തനായ പോരാളിയായ ഖാലിദ് ബിന്‍വലീദിനെ മദീനയില്‍ നിന്നും മക്കയിലേക്ക് പ്രവേശിക്കുന്ന അതിര്‍ത്തി പ്രദേശത്തു ഒരു വലിയ സൈന്യത്തോടൊപ്പം തയ്യാറാക്കി നിറുത്തിയിട്ടുണ്ട്‌.
മക്കയില്‍ നിന്നുള്ള നിരാശാജനകമായ വാര്‍ത്ത ശ്രവിച്ചപ്പോള്‍ പ്രവാചകന്‍ പറഞ്ഞു:
“എന്തിനു ഖുറൈശികള്‍ നമ്മുടെ ഈ യാത്ര തടസ്സപ്പെടുത്തണം. ഞാനും ഒരു ഖുറൈഷിയാണ്. എന്‍റെ വിജയം ഖുരൈഷികളുടെ വിജയം കൂടിയല്ലേ..അല്ലാഹുവാണ് സത്യം അവര്‍ ആക്രമിക്കുകയാനെങ്കില്‍ ഞാന്‍ വിജയം വരെ അവരോടു പോരാടും.”
       
ശേഷം ഒരു തണല്‍ പ്രദേശത്തു എല്ലാവരും വിശ്രമത്തിന് വേണ്ടി ഒരുമിച്ചു കൂടി. പ്രവാചകന്‍ എല്ലാവരെയും അവിടെ വെച്ച് അഭിസംബോധന നടത്തി. ശേഷം അബൂബക്കര്‍ സിദ്ധീഖ് തങ്ങളോടു ഇനി എങ്ങിനെ മുന്നോട്ട് പോകണം എന്നുള്ള വിഷയത്തില്‍ അഭിപ്രായം ആരാഞ്ഞു. സിദ്ധീഖ് (റ) പറഞ്ഞു.
“നമ്മള്‍ മദീനയില്‍ നിന്ന് യാത്ര പുറപ്പെട്ടത്‌ മക്കയിലെ അല്ലാഹുവിന്‍റെ വിശുദ്ധ ദേവാലയം ലക്ഷ്യമാക്കിയാണ്. അത്കൊണ്ട് നമ്മള്‍ നമ്മുടെ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടരുക. അവര്‍ നമ്മെ ആക്രമിക്കുകയാനെങ്കില്‍ മാത്രം നമ്മള്‍  പ്രധിരോധത്തിനു തയ്യാറായാല്‍ മതി.” അബൂബക്കര്‍ തങ്ങളുടെ ശാന്തമായ നിര്‍ദേശം പ്രവാചകന്‍ അംഗീകരിച്ചു.
അഫ്സാനില്‍ വെച്ച് ഇസ്ലാമിക ചരിത്രത്തില്‍ ആദ്യമായി ‘സ്വലാത്തുല്‍ ഖൌഫ്’ (നിസ്കാരം) നിര്‍വഹിച്ചു.(ഭൂരിഭാഗം പണ്ഡിതരുടെയും അഭിപ്രായം) ഏതു സമയവും ഏതു ദിശയില്‍ നിന്നും ആക്രമം സംഭവിക്കാം എന്നുള്ളത് കൊണ്ടാണ് അവിടെ വെച്ച് പ്രത്യേക രീതിയിലുള്ള നിസ്കാരം നിര്‍വഹിച്ചത്.

(ഖുദൈബിയ്യയില്‍ പ്രവാചകന്‍ തമ്പടിച്ച സ്ഥലം സൂചിപ്പിക്കുന്ന പഴയ കെട്ടിടം.)
ഖാലിദ് ബിന്‍ വലീദ് മക്കയിലേക്കുള്ള വഴിയില്‍ തമ്പടിച്ചിരിക്കുന്നത് കൊണ്ട് തന്നെ ആ വഴിയിലൂടെയുള്ള യാത്ര ഒഴിവാക്കാന്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ചു. ശേഷം പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഒരു ദുര്‍ഘടമായ മറ്റൊരുപാദയിലൂടെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങാന്‍ സംഘത്തില്‍ തന്നെയുള്ള വിദഗ്തനായ ഒരു ഗൈഡിന്‍റെ സഹായത്തോടെ അവര്‍ യാത്ര തുടര്‍ന്നു. അതികഠിനമായ പ്രയാസങ്ങള്‍ സഹിച്ചു മുന്നോട്ട് പോകവെ പ്രവാചകന്‍ അവരോടു പറഞ്ഞു.. “ ഈ താഴ്വാരത്ത് കൂടെ കടന്നു പോകുന്നവരുടെ പാപങ്ങള്‍ മുഴുവനും ശുദ്ധീകരിക്കപ്പെടും..ചുവന്ന ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്ന ഒരാളുടെത് ഒഴികെ.” ഇത് കേട്ടപ്പോള്‍ സഹാബികള്‍ ചുവന്ന ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്നവന് വേണ്ടി തിരച്ചില്‍ തുടങ്ങി. അവസാനം സംഘത്തിന്‍റെ ഏറ്റവും പിറകിലായി ഒരാളെ കണ്ടെത്തി..ആയാല്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.. “എന്‍റെ ചുവന്ന ഒട്ടകത്തെ കാണുന്നില്ല..നിങ്ങളില്‍ ആരെങ്കിലും അതിനെ കണ്ടിട്ടുണ്ടോ ?” ചിലര്‍ ഇദ്ദേഹത്തോട് ചോദിച്ചു..എന്ത് കൊണ്ട് താങ്കള്‍ക്ക് പ്രവാചകരുടെ അടുത്തു പോയി പറഞ്ഞു കൂടാ..താങ്കളുടെ പാപങ്ങള്‍ മുഴുവന്‍ അതിലൂടെ ഇല്ലാതെയായി പോകില്ലേ.. അദ്ദേഹം പറഞ്ഞു: “ പ്രവാചാകനെ പോയി കാണുന്നതിലും വലുത് എനിക്ക് എന്‍റെ ഒട്ടകത്തെ കണ്ടെത്തലാണ്”


(ഇവിടെ വെച്ചാണ് പ്രവാചകനും അനുയായികളും നിസ്കാരം നിര്‍വഹിച്ചത്.)

ഒരു പകല്‍ മുഴുവനും ആ പാറകള്‍ നിറഞ്ഞു മരുഭൂമിയിലൂടെ കടുത്ത പ്രയാങ്ങള്‍ തരണം ചെയ്തു  മുന്നോട്ടു നീങ്ങിയ ആ സംഘം സന്ധ്യയായതോടെ “ഹുദൈബിയ്യ’ എന്ന വിശാലമായ താഴ്വരയില്‍ എത്തിച്ചേര്‍ന്നു.(മക്കയില്‍ നിന്നും ജിദ്ധയിലേക്കുള്ള വഴിയില്‍ ഏകദേശം ഇരുപത് കിലോമീറ്റര്‍ ദൂരത്തിലാണ്  ഹുദൈബിയ്യ ) സംഘം ഹുദൈബിയ്യയില്‍ എത്തിയപ്പോള്‍ മുന്നില്‍ നീങ്ങുന്ന പ്രവാചകന്‍റെ ഖസവാ എന്ന് വിളിക്കപ്പെടുന്ന ഒട്ടകം മുന്നോട്ട് നീങ്ങാന്‍ വിസമ്മതിച്ചു അവിടെ മുട്ടുകുത്തി.. കൂടെയുള്ളവര്‍ ഒച്ചയുണ്ടാക്കിയും തലോടിയും അതിനെ മുന്നോട്ട് നടത്താന്‍ ശ്രമം നടത്തിയെങ്കിലും ഒട്ടകം ഒരടി മുന്നോട്ട് നീങ്ങിയില്ല. ഇത് കണ്ടപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: “ ഇങ്ങിനെ ഒരു മര്‍ക്കടമുഷ്ടി കാണിക്കുന്ന സ്വഭാവം ഖസവക്കില്ല. അത് കൊണ്ട് തന്നെ അത് യാത്ര നിരുത്തിയതല്ല. ആനയുടെ മക്കയിലേക്കുള്ള പ്രവേശം തടഞ്ഞവന്‍ തന്നെയാന്‍ ഒട്ടകത്തെയും തടസ്സപ്പെടുത്തിയത്. (ക്രിസ്തു വര്ഷം 570ല്‍ കഅബ തകര്‍ക്കാന്‍ ലക്ഷ്യം വെച്ച് വന്ന യമനിലെ ക്രിസ്ത്യന്‍ ഭരണാധികാരി അബ്രഹയുടെ ആനകള്‍ ഉള്‍പ്പെട്ട വന്‍ സൈന്യത്തെ മക്കയുടെ അതിര്‍ത്തിയില്‍ വെച്ച് അത്ഭുതകരമായ രീതിയില്‍ തടസ്സപ്പെടുത്തി പരാജയപ്പെടുത്തിയ സംഭവത്തെയാണ് സൂചിപ്പിക്കുന്നത്) അല്ലാഹുവിന്‍റെ ഭവനം ലക്‌ഷ്യം വെച്ച് വന്നവരുടെ യാത്ര ഇവിടെ തടഞ്ഞെങ്കില്‍ ഇനി മുന്നോട്ട് പോകാതെ അവിടെ തമ്പടിക്കുന്നതില്‍ വലിയ നന്മയുണ്ടാകുമെന്നു പ്രവാചകന്‍ മനസ്സിലാക്കുന്നു.
പ്രവാചകരും സംഘവും ഒട്ടകപ്പുറത്ത് നിന്നും താഴെ ഇറങ്ങി ആ പ്രദേശത്ത് ക്യാമ്പ് ചെയ്തു.. നീണ്ട യാത്രയും ദുര്‍ഘട പാദകളും അവരെ വല്ലാതെ ക്ഷീണിപ്പിച്ചിരുന്നു. എന്നാലും കഅബയെ പ്രദക്ഷിണം നടത്താനുള്ള അവരുടെ ആവേശത്തിന് തെല്ലും ക്ഷീണം സംഭവിച്ചിരുന്നില്ല. യാത്രയില്‍ കൂടെ കരുതിയിരുന്ന വെള്ളം മിക്കവാറും അവസാനിച്ചിരുന്നു. സംഘത്തിനും കൂടെയുള്ള ഒട്ടകങ്ങള്‍ക്കും വെള്ളമില്ലാതെ യാത്രതുടരാന്‍ ആവില്ല എന്ന് മനസ്സിലാക്കിയ സംഘം വെള്ളം അന്വേഷിച്ചു അടുത്ത തന്നെയുള്ള ഒരു പഴയ കിണറിന്‍റെ അടുത്തേക്ക് നീങ്ങി.... മണല്‍ നിറഞ്ഞു മിക്കവാറും വരണ്ടു പോയ കിണറിന്‍റെ അവസ്ഥ അവര്‍ പ്രവാചകന് കാണിച്ചു കൊടുത്തു. പ്രവാചകന്‍റെ നിര്‍ദ്ദേശപ്രകാരം സഹാബികളില്‍ ഒരുവന്‍  തലപ്പാവുകള്‍ കൂട്ടിക്കെട്ടി കയറാക്കി കിണറ്റിലേക്ക് ഇറങ്ങി. ഒരു പാത്രത്തില്‍ ലഭ്യമായ കുറച്ചു വെള്ളം മുകളിലേക്ക് എടുത്തു പ്രവാചകന് കൈമാറി. പ്രവാചകന്‍ ആ വെള്ളം വായിലാക്കി ശേഷം ആ പാത്രത്തിലേക്ക് തന്നെ ഒഴിച്ച് ശേഷം കിണറ്റിലേക്ക് ഒഴിക്കാന്‍ ആവശ്യപ്പെട്ടു. വെള്ളം കിണറ്റിലേക്ക് ഒഴിച്ചതും അതില്‍ നിന്ന് ശക്തമായ ഉറവുകള്‍ രൂപപ്പെട്ടു. കിണറ്റില്‍ ഇറങ്ങിയ സഹാബി പെട്ടെന്ന് തന്നെ തിരിച്ചു കയറി രക്ഷപ്പെട്ടു. (പ്രവാചകന്‍ ജീവിതത്തില്‍ പലപ്പോഴായി പ്രകടിപ്പിച്ച നിരവധി അമാനുഷിക സിദ്ധികളില്‍ പെട്ടതായിരുന്നു ഈ  സംഭവം.) പ്രവാചകനും സംഘത്തിനും കൂടെയുള്ള മൃഗങ്ങള്‍ക്കും എല്ലാ ആവശ്യത്തിനും ഉപയോഗപ്പെടുത്താന്‍ വേണ്ടത്ര വെള്ളം ഹുദൈബിയ്യയിലെ ആ അത്ഭുത കിണറില്‍ നിന്നും അവര്‍ക്ക് ലഭിച്ചു..ഏകദേശം ഇരുപത് ദിവസങ്ങള്‍ ആ സംഘം ഹുദൈബിയ്യയില്‍ ക്യാമ്പ് ചെയ്തിരുന്നു.




ശേഷം പ്രവാചകന്‍ മുന്നിലുള്ള അനുയായികളെ അഭിസംബോധനം ചെയ്തു കൊണ്ട് പറഞ്ഞു. ‘നമ്മള്‍ യാത്ര തിരിച്ചത് അല്ലാഹുവിന്‍റെ കഅബയെ ലക്‌ഷ്യം വെച്ച് കൊണ്ടാണ്. നമ്മള്‍ സമാധാനത്തിനും ആരാധനക്കും പുറപ്പെട്ടവരാണ്‌. യുദ്ധത്തിണോ ഏറ്റുമുട്ടലിനോ വന്നവരല്ല. അത് കൊണ്ട് തന്നെ അല്ലാഹുവാണ് സത്യം..ഖുറൈശികള്‍ അല്ലാഹുവിന്‍റെ സംജ്ഞകളെ ധിക്കരിക്കാത്ത രീതിയില്‍ ഏതു വ്യവസ്ഥകളുമായി മുന്നോട്ട് വന്നാലും ഞാന്‍ അത് അംഗീകരിച്ചു കൊടുക്കുക തന്നെ ചെയ്യും.”

(ഇന്‍ഷാ അല്ലാഹ്..തുടരും.)

ഡോ:യാസിര്‍ ഖാദിയുടെ പ്രഭാഷണങ്ങള്‍ക്ക് കടപ്പാട് അറിയിക്കുന്നു.
.

  

May 05, 2014

കടുവയും വികലാംഗനായ കുറുക്കനും -സൂഫി കഥ.



ഒരു ദിവസം വിറക് ശേഖരിക്കാന്‍ കാട്ടിലെത്തിയപ്പോഴാനു അയാള്‍ ആ കുറുക്കനെ ശ്രദ്ധിച്ചത്. മുന്‍വശത്തെ രണ്ടു കാലുകളും നഷ്ടപ്പെട്ട പാവം കുറുക്കനെ കണ്ടപ്പോള്‍ അദ്ദേഹം ചിന്തിച്ചു. 'കഷ്ടം തന്നെ. എങ്ങിനെയാവും ഈ കൊടും കാട്ടില്‍ ഇവന് ഭക്ഷണം ലഭിക്കുന്നത്.'

പല ദിവസവും ഇതേ കുറുക്കനെ നല്ല ആരോഗ്യവാനായി കാട്ടില്‍ കണ്ടു മുട്ടിയപ്പോള്‍ അദ്ദേഹം തീരുമാനിച്ചു. ഇവന്‍ ഈ അവസ്ഥയില്‍ ഇരയെപ്പിടിക്കുന്നത് എങ്ങിനെയാണെന്ന് ഒന്ന് മനസ്സിലാക്കണം.

ഒരു ദിവസം അയാള്‍ മരങ്ങള്‍ക്കിടയില്‍ കുറുക്കനെ നിരീക്ഷിക്കാന്‍ വേണ്ടി ഒളിച്ചിരുന്നു.

അപ്പോഴാണ്‌ ദൂരെ നിന്നും ഇരയുമായി നടന്നു വരുന്ന ഒരു കടുവയെ അദ്ദേഹം ശ്രദ്ധിച്ചത്.

കുറുക്കന്‍റെ അരികിലെത്തിയ കടുവ തന്‍റെ കയ്യിലുള്ള ഇരയുടെ പകുതി ഭാഗം കുറുക്കന് നല്‍കി കാട്ടില്‍ മറഞ്ഞു. കുറുക്കന്‍ അത് മുഴുവന്‍ അകത്താക്കി..

പല ദിവസങ്ങളില്‍ ഇതേ രംഗം ആവര്‍ത്തിച്ചു. ഈ അത്ഭുതം കണ്ട അയാള്‍ ചിന്തിച്ചു.

“ ദൈവം എത്ര ഉദാരനാണ്. ഈ പാവത്തിന് അതിനാവശ്യമുള്ള ഭക്ഷണം സമയത്ത് അരികിലെത്തിച്ചു കൊടുക്കുന്നു. മഹാ കാരുണ്യവാന്‍ തന്നെ.. തികച്ചും ഒരു വിശ്വാസിയായ അയാള്‍ തീരുമാനിച്ചു. ഞാനും ഇത് പോലെ ദൈവത്തിന്‍റെ കാരുണ്യം പ്രതീക്ഷിച്ചു ജോലിക്ക് പോകാതെ ഇവിടെ ഇരിക്കും. ദൈവം എനിക്കും ഭക്ഷണമെത്തിച്ചു തരും.'

കാരുണ്യവാനായ ദൈവത്തില്‍ വിശ്വസിച്ച അയാള്‍ പ്രതീക്ഷ കൈവിട്ടില്ല. ഈ കുറുക്കന് ഭക്ഷണം എത്തിക്കുന്ന ദൈവം തീര്‍ച്ചയായും ദൈവ ഭക്തനായ എന്നെ കൈവിടില്ല. അയാള്‍ കാത്തിരുന്നു.

ദിവസങ്ങള്‍ കടന്നു പോയി. ഒരു അത്ഭുതവും സംഭവിച്ചില്ല. ആരോഗ്യം ക്ഷയിച്ച അയാള്‍ തീര്‍ത്തും എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായി.

ആ സമയം ആ വഴിയിലൂടെ നടന്നു പോകുകയായിരുന്ന സൂഫി ഷെയ്ഖ്‌ ആ രംഗം കണ്ടു. അദ്ദേഹം അവശനായ ആ പാവത്തിനെ എഴുന്നേല്‍പ്പിച്ചു നിറുത്തിയിട്ടു പറഞ്ഞു.

“ നിങ്ങള്‍ ആ ജീവികളില്‍ നിന്നും ശരിയായ പാഠം പഠിച്ചില്ല. അതാണ്‌ നിങ്ങളെ ഈ അവസ്ഥയില്‍ എത്തിച്ചത്. വികലാംഗനായ ആ കുറുക്കനെയല്ല നിങ്ങള്‍ അനുകരിക്കേണ്ടിയിരുന്നത്.. മറിച്ചു ആരോഗ്യവാനായ കടുവയെയായിരുന്നു.”



മുല്ലയും ജഡ്ജിയും പിന്നെ കൈക്കൂലിയും


ഒരു കേസില്‍ പ്രതിയാക്കപ്പെട്ട മുല്ല കേസില്‍ നിന്നും രക്ഷപ്പെടാനുള്ള വഴികള്‍ തേടി സ്ഥലത്തെ പ്രമുഖ വക്കീലിനെ കാണാന്‍ എത്തി. 

“നിങ്ങളുടെ അയല്‍വാസി കൊടുത്ത ഈ കേസില്‍ നിന്നും രക്ഷപ്പെടല്‍ അത്ര എളുപ്പമാണെന്ന് തോന്നുന്നില്ല.” വക്കീല്‍ പറഞ്ഞു:

“ഒരു നൂറു സ്വര്‍ണ്ണ നാണയം ജഡ്ജിക്ക് കൊടുത്താല്‍ രക്ഷപ്പെടില്ലേ ?” മുല്ല ചോദിച്ചു.

“നിങ്ങള്‍ക്ക് ഭ്രാന്തായോ മുല്ല. ജഡ്ജി ഇത്തരം വിഷയത്തില്‍ വളരെ കണിശക്കാരനാണ് മാത്രമല്‍ കൈക്കൂലി കൊടുത്താല്‍ ജഡ്ജി നിങ്ങള്‍ക്കെതിരെ വിധിക്കും എന്നത് തീര്‍ച്ചയാണ്.”

“ചിലപ്പോള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിനു താങ്കള്‍ക്കെതിരെ വേറെ കേസേടുക്കുയും ചെയ്യും”

“ജഡ്ജിയെപ്പറ്റി താങ്കള്‍ പറഞ്ഞതൊക്കെ സത്യമാണോ ?” മുല്ല വീണ്ടും ചോദിച്ചു.

“ തീര്‍ച്ചയായും..എനിക്കയാളെ വര്‍ഷങ്ങളായി അറിയാവുന്നതാണ്” വക്കീല്‍ പറഞ്ഞു.

ഒരു മാസത്തിനു ശേഷം കേസ് വിളിച്ചു. വിധി മുല്ലക്ക് അനുകൂലമായി.

വിധി കേട്ട വക്കീല്‍ മുല്ലയെ കെട്ടിപ്പിടിച്ചു പറഞ്ഞു.
“ അവസാനം താങ്കള്‍ക്കു നീതി ലഭിച്ചില്ലേ. ഒരു നല്ല വക്കീലിന്‍റെ ഗുണം ഇതാണ്”

“വക്കീലിന് മാത്രമല്ല സ്വര്‍ണ്ണനാണയത്തിനും ഗുണമുണ്ട്.” മുല്ല പറഞ്ഞു.

“അല്ല, നിങ്ങള്‍ ജഡ്ജിക്ക് സ്വര്‍ണ്ണ നാണയം അയച്ചു കൊടുത്തിരുന്നോ ?”വക്കീല്‍ ചോദിച്ചു.

“ അതേ. ഞാന്‍ നൂറു സ്വര്‍ണ്ണ നാണയം കൊടുത്തയച്ചു. പക്ഷെ എനിക്കെതിരെ കേസ് കൊടുത്ത എന്‍റെ അയല്‍ക്കാരന്‍റെ പേരിലാണ് കൊടുത്തു വിട്ടത് എന്ന് മാത്രം.”


April 04, 2014

കൊടുംഭീകരന്‍ - ഒരു ഓണ്‍ലൈന്‍ ഇന്‍സ്റ്റന്‍റെ തിരക്കഥ.

  രംഗം:  തൃശ്ശൂര്‍  മെഡിക്കല്‍ കോളേജ് പരിസരത്തുള്ള വന്ദന ലോഡ്ജ്. സമയം അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. അസമയത്ത് കുറെ പോലിസ്കാര്‍ ലോഡ്ജിന്‍റെ  വാതില്‍ മുട്ടി അകത്തേക്ക്  കയറുന്നു.  ആകാംക്ഷ മുറ്റിയ നിമിഷങ്ങള്‍ .റൂമില്‍ നിന്നും ഒരു ചെറുപ്പക്കാരനെ പൊക്കിയെടുത്തു പോലിസ് വാഹനത്തില്‍ കയറ്റി ഓടിച്ചു പോകുന്നു. ചുറ്റും കൂടിയവര്‍ ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി നില്‍ക്കുന്നു.

രംഗം: അതേ വന്ദന ലോഡ്ജ് പരിസരം. സമയം: പോലീസുകാര്‍ മടങ്ങി  അര മണിക്കൂറിനു ശേഷം.. 

ശ്രീ കൌമുദന്‍,  ശ്രീ മനോഹരന്‍ ശ്രീമാന്‍ മാതൃകന്‍ തുടങ്ങിയവര്‍ എവിടെനിന്നോ സ്ഥലത്ത് കുതിച്ചെത്തുന്നു. പരിസരത്തുള്ളവരോട് ആകാംക്ഷയോടെ കാര്യങ്ങള്‍ അന്വേഷിക്കുന്നു.

മനോഹരന്‍: പുള്ളിക്കാരന്‍റെ പേരറിയുമോ ?

ഒരാള്‍: അജ്മല്‍

മറ്റൊരാള്‍: അല്ല അഫ്സല്‍

വേറെ ഒരാള്‍: ഏതായാലും കക്ഷി ഈ അടുത്തു മതം മാറിയ ആളാണ്‌.
അദ്ദേഹത്തെ കുറച്ചു നാള്‍ മുമ്പ് മെഡിക്കല്‍ കോളേജില്‍ കണ്ടിരുന്നു.

ഓഹോ..
"ദിസ്‌ ഈസ്‌ ഇനഫ്‌ മനോഹരന്‍ തുള്ളിച്ചാടി. കൌമുദനും, മാതൃകനും കൂടെ ചാടി. എവിടെനിന്നോ അപ്പോള്‍ ഓടിക്കിതച്ചെത്തിയ മരക്കോടന്‍ മലയാളി ഇത്രയും കേട്ടപ്പോള്‍  കേട്ട പാതി കേള്‍ക്കാത്ത പാതി തിരിച്ചു ഓഫീസിലേക്ക് തന്നെ ക്ഷരവേഗത്തില്‍ വിട്ടു.

"അഫ്സല്‍ എന്ന് കേട്ടപ്പോള്‍ ശ്രീ കൌമുദന്‍റെ മനസ്സില്‍ ഇത്രയും ചിത്രങ്ങള്‍ തെളിഞ്ഞു വന്നു. - അഫ്സല്‍ ഗുരു , പാക്കിസ്ഥാന്‍, കാശ്മീര്‍, വഖാസ് അഹ്മദ് , എന്‍ ഐ എ,  ഭീകരവാദം, കൊടും ഭീകരന്‍, മദനി,  മതം മാറ്റം –

ഇനി അഥവാ പേര് അജ്മലാണെങ്കിലോ ? മനോഹരന്‍ ചോദിച്ചു?

“.അതിനെന്താ.. ‘അജ്മല്‍ കസബില്ലേ.”

‘ഞാനിതുവേച്ചൊരു കലക്ക് കലക്കും.’ കൌമുദന്‍ പോകാന്‍ റെഡിയായി.

“അല്ല പോകാന്‍ വരട്ടെ..പേര് ഒക്കെ. പക്ഷെ കഥക്കൊരു നല്ല പഞ്ച് വേണ്ടേ.” മനോഹരന്‍റെ ചോദ്യം.

“ അത് ശരിയാണല്ലോ. സ്ഥലം മെഡിക്കല്‍ കോളെജിനു അടുത്താണല്ലോ. പുള്ളിക്കാരന്‍ അവിടെ പോയത് കണ്ടവരുമുണ്ട്. അത് കൊണ്ട് കക്ഷിയെ നമുക്കൊരു യുവ ഡോക്ടറാക്കാം. ഐടിയെക്കാള്‍ പഞ്ച് ഡോക്ടര്‍ക്ക് കിട്ടും.” മാതൃകനാണ് മറുപടി നല്‍കിയത്.

“നാളെ നമുക്കൊന്ന് എല്ലാവരെയും ഞെട്ടിക്കണം.”

“സമയം അര്‍ദ്ധരാത്രി കഴിഞ്ഞല്ലോ. ബാക്കി കഥ ഞാന്‍ ഓഫീസിലിരുന്നു ഡിവലെപ് ചെയ്തോളാം.”  കൌമുദന്‍ പോകാന്‍ തിരക്ക് കൂട്ടി.

കൌമുദനും, മനോഹരനും മാതൃകനും ഓരോരോ ബൈക്കില്‍ കയറി സ്ഥലം വിട്ടു.

പിറ്റേ ദിവസം രാവിലെ സ്തോഭജനകമായ ആ വാര്‍ത്ത വെണ്ടക്കയില്‍ കണ്ടു കേരളം ഞെട്ടി വിറച്ചു. വിറച്ചു വിറച്ചു പത്രങ്ങളായ പത്രങ്ങളൊക്കെ നിലത്തു വീണു പിടഞ്ഞു.

ആ വാര്‍ത്ത ഇങ്ങനെ വായിക്കാം:

"എറണാകുളം മെഡിക്കല്‍ കോളേജില്‍ വെച്ച് കൊടും ഭീകരന്‍ അറസ്റ്റില്‍.
യുവ ഡോക്ടറായ ഡോ:അഫ്സലിനെയാണ് ഡല്‍ഹി സ്പെഷ്യല്‍ പോലിസ് അറസ്റ്റ് ചെയ്തു. (പേര് പോലിസ് സ്ഥിരീകരിച്ചിട്ടില്ല) ഇന്ത്യന്‍ മുജാഹിദിന്‍റെ ബോംബ്‌ നിര്‍മ്മാണ വിദഗ്തന്‍ വഖാര്‍ ആഹ്മദിന്‍റെ സഹായിയാണ് അറസ്റ്റിലായത്. എന്‍ ഐ എ അറസ്റ്റ് ചെയ്ത അഫ്സല്‍ കഴിഞ്ഞ കുറെ നാളുകളായി കേരളത്തില്‍ രഹസ്യമായി കഴിയുകയായിരുന്നു. ക്രിസ്ത്യാനിയായ ഇദ്ദേഹം ഈ അടുത്തകാലത്താണ് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയത്. 
കൊടും ഭീകരന്‍ വഖാറിന് മൂന്നാറില്‍ താമസിക്കാന്‍ റൂം ശരിയാക്കിക്കൊടുത്തത് അഫ്സല്‍ എന്ന ഈ അജ്മല്‍ ആണെന്നാണ്‌ അന്വേഷണ സംഘം നല്‍കുന്ന സൂചന. സമസ്ഥാന പോലിസിനെയോ അന്വേഷണ ഏജന്‍സികളെയോ അറിയിക്കാതെ വളരെ രഹസ്യമായാണ് ഡല്‍ഹി പോലിസ് പ്രതിയെ പിടിച്ചത്. പ്രതിയുടെ ഫോണില്‍ നിന്നും പുറത്തേക് പോയ കോളുകള്‍ പിന്തുടര്‍ന്നാണ് സംഘം ഇവിടെയെത്തി അറസ്റ്റ് നടത്തിയത്. ഈ അറസ്റ്റോടെ  കേരളം മുസ്ലിം തീവ്രവാദികളുടെ പരുദീസയാനെന്നു തെളിഞ്ഞിരിക്കുകയാണ് പ്രമുഖ നേതാവ് പൊട്ടിത്തെറിച്ചു.. ......"

ത്തരം വാര്‍ത്തകള്‍ ഒരു പാട് കേട്ട് ഞെട്ടി ഞെട്ടി ക്ഷീണിച്ചത് കൊണ്ടാണെന്ന് തോന്നുന്നു പിറ്റേന്ന് അധികമാരും ഞെട്ടിക്കണ്ടില്ല.

ഏതാനും മണിക്കൂറുകള്‍ക്കകം കാറ്റ് പോയി  തൂറ്റിയ  ആ വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ വായിക്കാം:
**********************************************************************************************
2004ല്‍ വസ്തു തര്‍ക്കത്തെ തുടര്‍ന്ന് അമ്മാവന്‍ ആന്‍റണിയെ ആക്രമിച്ച കേസിലെ പ്രതിയായ വിനു വര്‍ഗ്ഗീസ് എന്ന അഫ്സലിനെയാണ് മെഡിക്കല്‍ കോളേജ് പരിസരത്തെ വന്ദന ലോഡ്ജില്‍ നിന്നും കണ്ണമാലി പോലിസ് പിടികൂടിയത്. ഒരു ഡോക്ടറുടെ വീട്ടില്‍ ആയയായി ജോലി ചെയ്യുന്ന അമ്മയെ കാണാന്‍ എത്തിയതായിരുന്നു ഡ്രൈവറായി ജോലി ചെയ്യുന്ന അഫ്സല്‍. വെറും ഏഴാം ക്ലാസ് വിദ്യാഭ്യാസമുള്ള കക്ഷിയെയാണ് ശ്രീമാന്‍ മനോഹരന്‍ മെഡിക്കല്‍ വിധ്യാര്‍ത്തിയാക്കി മാറ്റിയത്. മറ്റുള്ളവര്‍ യുവ ഡോക്ടറും. രണ്ടര മാസം മുമ്പ് അമ്മയെ കാണാന്‍ വന്നപ്പോള്‍ അത്താനിയില്‍ വെച്ച് ലോറിയിടിച്ചു അദ്ദേഹത്തിന്‍റെ കൈയെല്ല് പൊട്ടിയിരുന്നു. അന്ന് ചികിത്സക്ക് വേണ്ടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ ബന്ധമാണ് ഡോക്ടറായും മെഡിക്കല്‍ വിദ്യാര്‍ഥിയായും ഇദ്ധേഹത്തിനുള്ള ബന്ധപ്പെടുത്തിയത്.

കിംവദന്തികളുടെ നിര്‍മ്മാണവും മാര്‍ക്കെറ്റിംങ്ങും നടക്കുന്നത് പത്രമോഫീസുകളിലാണ്. അവയാണ് നാളത്തെ വാര്‍ത്തകള്‍. ഇത്തരം ഭീകരവാദ വാര്‍ത്തകളിലാണ് പത്രപ്രവര്‍ത്തകഭാവനക്ക് അനന്ത സാധ്യതകള്‍ കാണുന്നത്.അത് കൊണ്ട് ഇത് തുടരട്ടെ. ഓരോ വാര്‍ത്തയും ഓരോ സാഹിത്യ സൃഷ്ടികളാവട്ടെ. എത്ര ഞെട്ടിയാലും നട്ടെല്ല് ഞെട്ടിപ്പോകാതെ നോക്കണം.



------------------------------------------------------------------
-------------------

February 20, 2014

ഗവര്‍ണ്ണര്‍ക്കെതിരെ നാല് പരാതികള്‍


ഖലീഫ ഉമര്‍ (റ) വിന്‍റെ ഭരണകാലം. ശാം പ്രവിശ്യയിലെ ഹിംസ് പട്ടണത്തിന്‍റെ ഗവര്‍ണറായി സഹാബിയായ സഈദ് ബിന്‍ ആമിര്‍ (റ) വിനെ നിയമിച്ചു.
ഏതാനും മാസങ്ങള്‍ക്ക്  ശേഷം ഹിംസ് പട്ടണത്തിന്‍റെ പുരോഗതി വിലയിരുത്താന്‍ വേണ്ടി ഖലീഫ ഉമര്‍ (റ) അവിടെയെത്തി.

ജനങ്ങളോടെ സുഖവിവരങ്ങള്‍ അന്വേഷിച്ചു.  അപ്പോഴാണ്‌ നാട്ടുകാരായ ഒരു കൂട്ടര്‍ ഗവര്‍ണ്ണര്‍ക്കെതിരെ  കുറെ പരാതികളുമായി ഖലീഫയെ സമീപിച്ചത്.
നാലു പരാതികളാണ്  അവര്‍ സഈദു ബിന്‍ ആമിറിനെതിരെ ഉന്നയിച്ചത്.

1) അദ്ധേഹം പ്രഭാതത്തില്‍ ജനങ്ങളിലേക്ക് വരുന്നില്ല.

2)    രാത്രി സമയത്ത് അദ്ദേഹം സന്ദര്‍ശകരെ ഒഴിവാക്കുന്നു.

3)   മാസത്തില്‍ ഒരു ദിവസം അദ്ദേഹം  ജനങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നു.

4)    ചിലപ്പോള്‍ ഒരു കാരണവും ഇല്ലാതെ അദ്ദേഹം അബോധാവസ്ഥയിലാവുന്നു.

ജനങ്ങളുടെ പരാതികള്‍ ശ്രവിച്ച ഖലീഫ വിശദീകരണം തേടി ഗവര്‍ണ്ണറുടെ അടുത്തെത്തി.

ഒന്നാമത്തെ പരാതിക്ക് അദ്ദേം ഇപ്രകാരം മറുപടി നല്‍കി:
എന്‍റെ വീട്ടില്‍ സഹായിക്കാന്‍ ജോലിക്കാര്‍ ആരുമില്ല. അത് കൊണ്ട് ബ്രെഡ്‌ ഉണ്ടാക്കാനുള്ള ഗോതംബ്  പൊടിക്കാന്‍ വേണ്ടി പ്രഭാതത്തില്‍  ഞാന്‍ കുറച്ചു സമയം അധികം വീട്ടില്‍ ചിലവഴിക്കുന്നു. ഈ ജോലി കഴിഞ്ഞ ഉടനെ തന്നെ ഞാന്‍  ജനങ്ങളിലേക്ക് പുറപ്പെടാറുണ്ട്.

എന്‍റെ പകല്‍ സമയം ജനങ്ങളെ സേവിക്കാനും രാത്രി സമയം അല്ലാഹുവിന് കൂടുതല്‍ ആരാധകള്‍ നിര്‍വഹിക്കാനും  ചിലവഴിക്കുന്നു. അത് കൊണ്ടാണ്  രാത്രിയില്‍ ഞാന്‍ വീട്ടില്‍ ചിലവഴിക്കുന്നത്.

എനിക്ക് പുറത്തേക്കിറങ്ങുമ്പോള്‍ ധരിക്കാന്‍ ഒരു ജോഡി വസ്ത്രമേ ഉള്ളൂ. അവ മാസത്തിലൊരിക്കല്‍ നന്നായി കഴുകി ഉണക്കാനിടുന്നത് കൊണ്ടാണ്
മാസത്തില്‍ ഒരു ദിവസം വീട്ടില്‍ നിന്നും ജനങ്ങളിലേക്ക്  വരാന്‍ കഴിയാത്തത്.

അവസാനത്തെ പരാതിക്ക് അദ്ദേഹം ഇങ്ങനെ വിശദീകരണം നല്‍കി.
" ഞാന്‍ അവിശ്വാസിയായിരുന്ന കാലത്ത് മക്കയില്‍ വെച്ച് ഖുറൈശികള്‍ ഹബീബുല്‍ അന്‍സാരി എന്ന സഹാബിയെ മുസ്ലിമായതിന്‍റെ പേരില്‍ അതിക്രൂരമായി കൊലനടത്തുന്നതിനു ദൃക്‌സാക്ഷിയായിരുന്നു. അവര്‍ അദ്ദേഹത്തിന്‍റെ ശരീരത്തില്‍ നിന്നും മാംസം പല കഷ്ണങ്ങളായി  മുറിച്ചെടുത്തു കൊണ്ട് ചോദിച്ചു. " നിന്‍റെ സ്ഥാനത്ത്  മുഹമ്മദിനെ ഇവിടെ പകരം വെക്കാന്‍ നീ ഇഷ്ടപ്പെടുന്നോ ?"   ഇത് കേട്ട ഹബീബുല്‍ അന്‍സാരി  ആ ക്രൂരന്മാരോട് ഇപ്രകാരം മറുപടി നല്‍കി. " അല്ലാഹുവാണ് സത്യം  എനിക്ക് എന്‍റെ ശരീരത്തെക്കളും കുടുബത്തെക്കാളും പ്രിയപ്പെട്ടത് മുത്ത്‌നബിയാണ്. ആ നബി തങ്ങളുടെ ശരീരത്തില്‍ ഒരു മുള്ള് തറക്കുന്നത് കാണുന്നത്  പോലും  എനിക്ക് ഇതിലും വലിയ വേദന നല്‍കും "
.
ഹബീബുല്‍ അന്‍സാരിയെ കഷ്ണം കഷ്ണമാക്കി അവര്‍ കൊല നടത്തുന്നത് കണ്ടപ്പോള്‍  അവിടെ ഉണ്ടായിരുന്ന എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന ചിന്ത എന്നെ പലപ്പോഴും വേട്ടയാടും. അതിനു അല്ലാഹു മാപ്പ് നല്കാതിരിക്കുമോ എന്ന ചിന്ത എന്നില്‍ ആദി കൂട്ടുമ്പോഴാണ് എനിക്ക് പലപ്പോഴും ബോധം നഷ്ടപ്പെടുന്നത്.

Crystal Mosque Malasia
Djinguereber Mosque  in TimbuktuMali (1327 AD)

February 16, 2014

ഒരു ബുദ്ധിമാനായ രാജാവിന്‍റെ കഥ.

     വിചിത്രമായ നിയമങ്ങളുള്ള ഒരു രാജ്യത്തിന്‍റെയും അവിടെ ജീവിച്ച നിര്‍ഭാഗ്യവാന്മാരായ കുറെ  രാജാക്കന്മാരുടെയും കഥയാണിത്. ഈ രാജ്യത്ത് രാജാവാകുന്ന വ്യക്തി ആദ്യം ചെയ്യേണ്ടത് പ്രജകള്‍ക്കു മുന്നില്‍ വെച്ചു ഒരു സ്പെഷ്യല്‍ കരാറില്‍ ഒപ്പിടുക എന്നുള്ളതാണ്. ഒരു വര്‍ഷമാണ്‌ ഒരു രാജാവിന്‍റെ കാലാവധി. ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസം പ്രജകള്‍ മുഴുവന്‍ ഒരുമിച്ചു കൂടി രാജാവിന് ഒരു ഗംഭീര യാത്രയയപ്പ് നല്‍കും. വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ചു ആനപ്പുറത്തേറി രാജാവ് പട്ടണം മുഴുവന്‍ ചുറ്റി പ്രജകളോട് കരഞ്ഞു കൊണ്ട് യാത്ര പറയും. ആ രാജ്യം ഭരിച്ച മുഴുവന്‍ രാജാക്കന്മാരും അതീവ ദുഃഖത്തോടെയാണ്  ഈ ചടങ്ങില്‍ പങ്കെടുക്കാരുള്ളത്.  ഈ ചടങ്ങ് കഴിഞ്ഞാല്‍ എല്ലാവരും കൂടി രാജാവിനെ ഒരു ബോട്ടില്‍ കയറ്റി അങ്ങ് ദൂരെയുള്ള മനുഷ്യവാസമില്ലാത്ത വന്യ ജീവികള്‍ നിറഞ്ഞ ഇരുണ്ട ഒരു ദ്വീപില്‍ കൊണ്ട് പോയി ഉപേക്ഷിക്കും. ശിഷ്ട കാലം രാജാവിന്‍റെ  ജീവിതം ഈ ദ്വീപില്‍ അവസാനിക്കും. ഈ കൊടും കാട്ടില്‍ ഉപേക്ഷിച്ചു ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും രാജാവ് ഏതെങ്കിലും ജീവികള്‍ക്ക് ഇരയായി  മാറിയിട്ടുണ്ടാവും.



    കാലാവധി പൂര്‍ത്തിയാക്കിയ ഒരു രാജാവിനെ ഈ വന്യ ദ്വീപില്‍  ഉപേക്ഷിച്ചു കൊണ്ട് മടങ്ങുന്ന സമയത്താണ് മന്ത്രിമാര്‍ ഉള്‍പ്പെട്ട ആ സംഘം  കടലില്‍ ഒരു തകര്‍ന്നു കിടക്കുന്ന  ബോട്ട് കണ്ടത്. ബോട്ടിന്‍റെ പൊളിഞ്ഞ ഒരു  പലകയില്‍ അള്ളിപ്പിടിച്ചു കഴിയുന്ന പാതി ജീവന്‍ പോയ ഒരു യുവാവ് അവരുടെ ശ്രദ്ധയില്‍ പെട്ടു. പുതിയ രാജാവിനെ തിരയുന്ന ഈ സംഘം ഉടനെ തന്നെ  ഒരു തീരുമാനമെടുത്തു. നമുക്ക് ഈ യുവാവിനെ രക്ഷപ്പെടുത്തി അടുത്ത രാജാവാക്കിയെടുക്കാം. കടലില്‍ നിന്നും ഈ യുവാവിനെ രക്ഷപ്പെടുത്തി അവര്‍ കൊട്ടാരത്തിലെത്തിച്ചു. യുവാവിനോട് അവര്‍ ഒരു വര്‍ഷത്തേക്ക് അവരുടെ ജാവാകാന്‍ ആവശ്യപ്പെട്ടു. യുവാവ് ആദ്യം അവരുടെ അഭ്യര്‍ത്ഥന നിരസിച്ചു. പക്ഷെ പിന്നീട് അദ്ദേഹം രാജാവാകാന്‍ സമ്മതം പ്രകടിപ്പിച്ചു. രാജാവിനുള്ള പരമ്പരാഗത കരാറില്‍ അദ്ദേഹം ഒപ്പ് വെച്ചതോടെ അദ്ദേഹം അവരുടെ പുതിയ രാജാവായി മാറി.


   രാജാവായി ഏതാനും ദിവസം പിന്നിട്ടപ്പോള്‍ തന്നെ ഒരു വര്‍ഷം കഴിഞ്ഞാലുള്ള തന്‍റെ അവസ്ഥയെപറ്റിയുള്ള ചിന്തകള്‍അദ്ദേഹത്തെ വേട്ടയാടി തുടങ്ങി. കരാറില്‍ ഒപ്പ് വെച്ച സ്ഥിതിക്ക് ഇനി ഇവിടെ നിന്നും രക്ഷപ്പെടാനും വഴിയില്ല. ഏതാനും ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം ഒരു ദിവസം കൊട്ടാരത്തിലെ മന്ത്രിമാരെ വിളിച്ചു കൂട്ടി പറഞ്ഞു.  എനിക്ക് ഒരു വര്‍ഷമാണ്‌ ഇവിടെ ഭരിക്കാനുള്ള സമയം. ഒരു വര്‍ഷം കഴിഞ്ഞാല്‍ എന്നെ നിങ്ങള്‍ മനുഷ്യ വാസമില്ലാത്ത ആ കൊടും ദ്വീപില്‍  കൊണ്ട് പോയി ഉപേക്ഷിക്കും. പക്ഷെ അതിനു മുമ്പ് നിങ്ങളെന്നെ ആ പ്രദേശമൊന്നു കാണിച്ചു തരണം.  അവര്‍ സമ്മതിച്ചു. രാജാവും മന്ത്രിമാരും ഒരു ബോട്ടില്‍ കയറി വിദൂരത്തുള്ള ആ ദ്വീപിലെത്തി. രാജാവ് ഒറ്റക്ക് തന്നെ ആ കാട്ടിലൂടെ അല്‍പം ഉള്ളിലേക്ക് സഞ്ചരിച്ചു. ഏതാനും ദൂരം സഞ്ചരിച്ചപ്പോള്‍ തന്നെ ഭയാനകമായ വന്യ ജീവികളുടെ അലര്‍ച്ച അദ്ദേഹത്തിന്‍റെ ചെവിയിലെത്തി. മാത്രമല്ല കുറെ മനുഷ്യ അസ്ഥികൂടങ്ങള്‍ അദ്ദേഹത്തിന്‍റെ കാലില്‍ തടഞ്ഞു. ഇതെല്ലാം ഇവിടെ ഉപേക്ഷിക്കപ്പെട്ട പഴയ രാജാക്കന്മാരുടെ അസ്ഥികൂടങ്ങളാനെന്നു അദ്ദേഹം ഭയത്തോടെ മനസ്സിലാക്കി.

രാജാവും സംഘവും ഉടനെതന്നെ രാജ്യത്തേക്ക് തിരിച്ചു പോയി. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം രാജാവ് രാജ്യത്ത് നിന്നും ശക്തരായ ആയിരത്തോളം യുവാക്കളെ സംഘടിപ്പിച്ചു ആയുധങ്ങളുമായി ആ ദ്വീപിലെത്തിച്ചു. ആ ദ്വീപിലെ അപകടകാരികളായ ജീവികളെ മുഴുവന്‍ നശിപ്പിക്കാനും തിങ്ങി നില്‍ക്കുന്ന വനപ്രദേശം വെട്ടിത്തെളിക്കാനും  നിര്‍ദ്ദേശം നല്‍കി. ഒരു മാസം കൊണ്ട് തന്നെ അവര്‍ അപകടകാരികളായ ജീവികളെ മുഴുവന്‍ നശിപ്പിച്ചു. തിങ്ങി നില്‍ക്കുന്ന മരങ്ങള്‍ മുഴുക്കെ മുറിച്ചു  അവിടെ സൂര്യപ്രകാശമെത്തിച്ചു. രണ്ടാം മാസം രാജാവ് അവിടം സന്ദര്‍ശിച്ചു  പൂന്തോട്ടങ്ങളും താമസിക്കാന്‍ പറ്റുന്ന വീടുകളും ഉണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചു. രാജ്യത്ത് നിന്ന് ആട് കോഴി, പശുക്കള്‍ തുടങ്ങി ഉപകാരപ്രദമായ അനേകം ജീവികളെ രാജാവ് അവിടെയെത്തിച്ചു. കപ്പലുകള്‍ക്ക് അടുപ്പിക്കാന്‍ വേണ്ട സൌകര്യങ്ങള്‍ ഒരുക്കി. അങ്ങിനെ ഏതാനും മാസങ്ങള്‍ കൊണ്ട് തന്നെ  ആ ദ്വീപിനെ  മനോഹരമായ ഒരു പ്രദേശമാക്കി മാറ്റിയെടുത്തു.

  രാജാവ് വളരെ ലളിതമായ് ജീവിതം നയിച്ചു. തന്‍റെ വരുമാനം മുഴുവന്‍ അദ്ദേഹം ഈ ദ്വീപിലെത്തിച്ചു ഭാവിക്ക് വേണ്ടി സുരക്ഷിതമാക്കി വെച്ചു.

  ഏകദേശം ഒന്‍പത് മാസമായപ്പോള്‍ രാജാവ് മന്ത്രിമാരെയും ഉധ്യോഗസ്ഥരെയും വിളിച്ചു കൂട്ടി പറഞ്ഞു. ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ ഏതായാലും എനിക്ക് ഇവിടം വിട്ടു പോകണം. ഇപ്പോള്‍ ഒന്‍പത മാസം പൂര്‍ത്തിയായി. എനിക്ക് ഇപ്പോള്‍ തന്നെ അങ്ങോട്ട്‌ പോകാന്‍ താല്പര്യമുണ്ട്. നിങ്ങള്‍ സമ്മതം തരണം. പക്ഷെ അവര്‍ സമ്മതിച്ചില്ല. അവര്‍ പറഞ്ഞു. കരാര്‍ പ്രകാരം നിങ്ങള്‍ ഇനിയും മൂന്നു മാസം കൂടി ഇവിടെ ഭരണം നടത്തേണ്ടതുണ്ട്. അത് പൂര്‍ത്തിയായാല്‍ ഞങ്ങള്‍ തന്നെ നിങ്ങളെ  ദ്വീപില്‍ കൊണ്ട് പോയി തള്ളും.

  രാജാവിന്‍റെ ഒരു വര്‍ഷത്തെ ഭരണകാലം പൂര്‍ത്തിയായി. ജനങ്ങള്‍ അദ്ദേഹത്തെ വിലകൂടിയ വസ്ത്രങ്ങള്‍ ധരിപ്പിച്ചു അലങ്കരിച്ച ആനപ്പുറത്തു കയറ്റി പട്ടണം ചുറ്റാന്‍ പുറപ്പെട്ടു. തന്‍റെ അവസാനത്തെ യാത്ര പറയാന്‍ വരുന്ന രാജാവിനെ കാണാന്‍ പതിവ് പോലെ ദുഃഖത്തോടെ പ്രജകള്‍   ഒരുമിച്ചു കൂടി. പക്ഷെ രാജാവിന്‍റെ സന്തോഷവും പ്രസന്നതയും നിറഞ്ഞ മുഖം കണ്ട പ്രജകള്‍ അമ്പരന്നു. 

അവര്‍ ചോദിച്ചു.  " എല്ലാ രാജാക്കന്മാരും കരഞ്ഞു കൊണ്ടാണ് യാത്ര പറയാന്‍ എത്തുന്നത്. എന്ത് കൊണ്ടാണ് ഇത്ര സന്തോഷത്തോടെ നിങ്ങള്‍ ഈ നാടിനോട് വിട ചൊല്ലുന്നത്.?

 രാജാവ് പറഞ്ഞു: 
" ബുദ്ധിമാന്മാര്‍ പറയുന്നത് നിങ്ങള്‍ കേട്ടിട്ടില്ലേ..നിങ്ങള്‍ ഒരു ചെറിയ കുഞ്ഞായി ഈ ഭൂമിയിലേക്ക് വരുമ്പോള്‍ നിങ്ങള്‍ കരഞ്ഞു കൊണ്ടേയിരുന്നു. നിങ്ങള്ക്ക് ചുറ്റുമുള്ള എല്ലാവരും അത് കണ്ടു സന്തോഷത്തോടെ ചിരിച്ചു. ഇനി നിങ്ങള്‍ ഇവിടെ  നിന്ന് വിടപറയുമ്പോള്‍  സന്തോഷത്തോടെ ചിരിക്കുകയും എല്ലാവരും ദുഃഖത്തോടെ കരയുകയും ചെയ്യണം. ആ രൂപത്തിലാണ് നമ്മള്‍ ജീവിക്കേണ്ടത്. എന്‍റെ ജീവിതം ആ ലക്ഷ്യത്തോടെയായിരുന്നു. എല്ലാ രാജാക്കന്മാരും അവരുടെ കാലാവധി മുഴുവന്‍ ആര്‍ഭാടത്തില്‍ മുഴുകി ജീവിച്ചപ്പോള്‍ ഞാന്‍ എ
ന്‍റെ  ഭാവിയെപറ്റി ചിന്തിക്കുകയും അതിനു വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുകയുമായിരുന്നു. ക്രൂര ജന്തുക്കള്‍ നിറഞ്ഞ ഭീകരമായ ആ കൊടുംകാടിനെ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ പറ്റുന്ന ഒരു  സ്വര്‍ഗ്ഗരാജ്യമാക്കി  മാറ്റിയെടുക്കാന്‍ വേണ്ടി  കഠിനമായി അധ്വാനിക്കുകയായിരുന്നു ഇത്രയും കാലം.അത് കൊണ്ട് തന്നെ ഈ യാത്രയയപ്പ് വേളയില്‍ ഞാന്‍ സന്തോഷിക്കുകയല്ലേ വേണ്ടത്.".



“When you were born you were crying and everyone else was smiling. Live your life so at the end, your're the one who is smiling and everyone else is crying.
يا ابن آدم أنت الذي ولدتك أمك باكياً      . والناس حولك يضحكون سروراً
فاعمل لنفسك أن تكون إذا بكوا      .. في يوم موتك ضاحكاً مسروراً

(പഴയ വായനയില്‍ എവിടെ നിന്നോ തടഞ്ഞത്.)

February 03, 2014

തിരുശേഷിപ്പുകളും ഇസ്ലാമിക സമൂഹവും - ഒരു പഠനം

    പ്രവാചകന്മാരും മഹത്തുക്കളുമായി ബന്ധപ്പെട്ട തിരുശേഷിപ്പുകള്‍ സംരക്ഷിക്കുക, ആദരിക്കുക, അനുഗ്രഹത്തിന് വേണ്ടി  ഉപയോഗപ്പെടുത്തുക തുടങ്ങിയ വിഷയത്തില്‍ ഇസ്ലാമിക സമൂഹം  ഏതു രൂപത്തിലാണ് പ്രവര്‍ത്തിച്ചത് എന്ന പഠനം തീര്‍ച്ചയായും പ്രാധാന്യമര്‍ഹിക്കുന്നു.   വിശുദ്ധ വേദ ഗ്രന്ഥത്തിലും , പ്രവാചക വചനങ്ങളിലും,സഹാബികളുടെ ജീവിതത്തിലും ഇമാമീങ്ങളുടെ  പഠനങ്ങളിലും  ഈ വിഷയവുമായി ബന്ധപ്പെട്ടു കാണുന്ന എണ്ണമറ്റ  പരാമര്‍ശങ്ങള്‍ തന്നെയാവണം ഇത്തരം ഒരു  പഠനത്തിനാവശ്യമായ പ്രമാണങ്ങള്‍. ഈ വിഷയസംബന്തമായി പ്രമാണങ്ങള്‍  പരതുമ്പോള്‍ ഒരു വിശദീകരണം പോലും ആവശ്യമില്ലാത്ത രൂപത്തില്‍ വിഷയങ്ങള്‍ തെളിഞ്ഞു കിടക്കുന്നു എന്നുള്ളത് പലരെയും ആശ്ചര്യപ്പെടുത്തും എന്നുള്ളത് തീര്‍ച്ചയാണ്

.  

    വിശ്വാസത്തില്‍ ശാസ്ത്രവും യുക്തിയും മാനദണ്ഡമാക്കുന്നവര്‍, മതത്തെ ആധുനിക വല്‍ക്കരിക്കാന്‍ സാഹസപ്പെടുന്നവര്‍, ആത്മീയതയെന്ന മതത്തിന്‍റെ ആത്മാവ് എടുത്തുകളഞ്ഞു മതത്തെ മാര്‍ക്കെറ്റ് ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് ഇത്തരം ഒരു ചര്‍ച്ച തന്നെ അപഹാസ്യമായി തോന്നും. പ്രവാചകന്‍ വിട്ടേച്ചുപോയത് ചട്ടിയും കലവുമല്ല  എന്ന ടാഗും  പ്രവാചകന്‍റെ കാലത്ത് യൂറോപ്യന്‍ ക്ലോസ്സെറ്റ് ഉണ്ടായില്ലല്ലോ എന്ന പരിഹാസവും  ഇത്തരം ചിന്തകളുടെ  നിഴലുകള്‍ തന്നെയാണ്.മുസ്ലിം സമൂഹം എല്ലാ കാലത്തും  തിരുശേഷിപ്പുകള്‍ക്കു പ്രത്യേക ആദരവും ബഹുമാനവും  നല്‍കിയിരുന്നു മാത്രമല്ല അവ അധികാരത്തിന്‍റെയും അറിവിന്‍റെയും അഭിമാനത്തിന്‍റെയും  പ്രതീകങ്ങളായി  ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് ചരിത്രം പറഞ്ഞു തരുന്നു. അറിവിന്‍റെ ഉപരിപ്ലവതയും വിശ്വാസത്തിലെ ബാലഹീനതയുമാവാം ഇത്തരം വിഷയത്തില്‍ പ്രമാണങ്ങള്‍ ചാടിക്കടക്കാനും ബോഡി വേസ്റ്റ് പ്രയോഗങ്ങളിലെക്കും പലരെയും  പ്രേരിപ്പിക്കുന്നത്.


 ഈ വിഷയത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും ഇസ്ലാമിക ചരിത്രത്തില്‍ നിന്നുമുള്ള  ചില പരാമര്‍ശങ്ങള്‍ വിശദീകരണങ്ങള്‍ ഒന്നും തന്നെ നല്‍കാതെ   ഇവിടെ ഉള്‍പ്പെടുത്തുന്നു. വിശദീകരണങ്ങള്‍ ആവശ്യമില്ലാത്ത വിധം വ്യക്തമാണ് ഈ വിഷയത്തിലെ പ്രമാണങ്ങള്‍. മതത്തെ യുക്തിയുടെ ഡെറ്റോള്‍ ഉപയോഗിച്ച് ശുദ്ധീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അരോചകമായെക്കാവുന്ന ചര്‍ദ്ധിയും ഓക്കാനവും ഉണ്ടാക്കാവുന്ന പ്രമാണങ്ങളിലെ  പല പരാമര്‍ശങ്ങളും  മനപ്പൂര്‍വ്വം ഈ ലേഖനത്തില്‍ നിന്നും ഒഴിവാക്കുന്നു. അത്തരക്കാര്‍ക്ക്  മതത്തോടു അല്ലര്‍ജി തോന്നാതിരിക്കാനും കൂടുതല്‍ പരിഹാസ ചിന്തകളും പോസ്റ്റുകളും ആയി  ഇറങ്ങുന്നത് തടയാനും ഉദ്ദേശിച്ചു കൊണ്ട് തന്നെയാണ് അവ നീക്കം ചെയ്യുന്നത്. ക്ഷമിക്കണം 


(തുര്‍ക്കിയില്‍ തോപ്പ്കാപ്പി മ്യൂസിയത്തില്‍ സൂക്ഷിച്ച പ്രവാചകന്‍റെ കത്ത്.)


വിശുദ്ധ ഖുര്‍ആന്‍

ഇബ്രാഹീം പ്രവാചകന്‍ നിന്ന സ്ഥലം നിങ്ങള്‍ നമസ്കാര സ്ഥലമാക്കുക”(സൂറത്തുല്‍ ബകറ) 


മക്കയിലെ വിശാലമായ ഹറം പ്രദേശത്തു എന്ത് കൊണ്ടാണ് മഖാം ഇബ്രാഹീം എന്ന പ്രത്യേക സ്ഥലത്തിനു മാത്രം ഇത്ര  പ്രാധാന്യം ലഭിച്ചത് എന്നുള്ളത് ശ്രദ്ധിക്കേണ്ട വിഷയമാണ്.. പ്രമുഖ ഖുറാന്‍ വ്യാഖ്യാതാക്കള്‍ ഈ വചനത്തെ വിശദീകരിക്കുന്നുണ്ട്. മഖാം ഇബ്രാഹീം എന്നത്  കഅബയുടെ പുനര്‍നിര്‍മ്മാണ വേളയില്‍ ഇബ്രാഹീം നബി (അ) മുകള്‍ഭാഗത്ത് കല്ലുകള്‍ വെക്കാന്‍ വേണ്ടി കോണിയായി ഉപയോഗിച്ച കല്ലായിരുന്നുവെന്നും  ആ കല്ലില്‍ ഇബ്രാഹീം പ്രവാചകന്‍റെ കാലടികള്‍ മാഞ്ഞു പോകാത്ത രൂപത്തില്‍ അടയാളപ്പെടുകയും ചെയ്തു..

 "ഇബ്രാഹീം പ്രവാചകന്‍റെ കാല്‍പാദം പതിഞ്ഞ  കല്ല്‌ സൂക്ഷിച്ച സ്ഥലമാണ മഖാം ഇബ്രാഹീം. ഈ കല്ലില്‍ കയറി നിന്ന് കൊണ്ടാണ് ശതകങ്ങള്‍ക്ക് മുമ്പ് ഇബ്രാഹീം നബി കഅബയുടെ പുനര്‍ നിര്‍മ്മാണം നടത്തിയത്". (ജലാലൈന്‍)

അബ്രഹാം പ്രവാചകനുമായി ബന്ധപ്പെട്ട ഒരു കല്ലിനു  വളരെ പ്രാധാന്യവും പവിത്രതയും ഉള്ളത് കൊണ്ട്  കൊണ്ട് തന്നെയാണ് കഅബാ പ്രതിക്ഷണം എന്ന അതിപ്രധാനപ്പെട്ട ചടങ്ങ് കഴിഞ്ഞ ശേഷം മഖാമു ഇബ്രാഹീമിന്‍റെ അരികില്‍ പോയി  രണ്ടു റകഅത്തു സുന്നത് നിസ്കരിക്കാന്‍ നിര്‍ദ്ധേഷിക്കപ്പെട്ടത്‌.ത്വവാഫിന്‍റെ പൂര്‍ണ്ണതക്ക് ഈ നിസ്കാരവും അവിടെ വെച്ചുള്ള പ്രാര്‍ത്ഥനയും ആവശ്യമാണ്‌. അവിടെ വെച്ച് നിസ്കരിച്ചു പ്രാര്‍ത്തിച്ചവരുടെ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെടുമെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്.


“തീര്‍ച്ചയായും മനുഷ്യരക്കായി ഉണ്ടാക്കിയ ആദ്യ ദേവാലയം മക്കയിലെത് തന്നെ. അത് അനുഗ്രഹീതമാണ്. ലോകാര്‍ക്കാകെ വഴികാട്ടിയും. അതില്‍ വ്യക്തമായ ദ്ര്ഷ്ടാന്തങ്ങള്‍ - (വിശിഷ്യാ) മഖാമു ഇബ്രാഹീം- ഉണ്ട്.”(ആല് ഇമ്രാന്‍)

ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് അബ്ദുല്ലാഹിബ്നു അബ്ബാസ് (റ)വിന്‍റെ പ്രമുഖ ശിഷ്യന്‍ മുജാഹിദ്(റ)പറയുന്നു.

 അബ്രഹാം പ്രവാചകന്‍റെ ഇരു പാദങ്ങളും ഒരു കല്ലില്‍ പതിയുക എന്നത് തന്നെ ഒരു വലിയ ദ്ര്ഷ്ടാന്തം തന്നെയാണ്.( ഇബ്ന്‍ ജരീര്‍, ഇബ്ന്‍ മുന്സീര്‍)

അബ്രഹാം പ്രവാചകനുമായി ബന്ധപ്പെട്ട ഒരു കല്ല്‌ വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുക, അത് സഹസ്രാബ്ദങ്ങളായി സംരക്ഷിക്കപ്പെടുക മാത്രമല്ല  അത് സൂക്ഷിക്കപ്പെട്ട സ്ഥലത്തിനരികില്‍ പ്രാര്‍ഥനക്ക് നിര്‍ദ്ധേഷിക്കപ്പെടുക തുടങ്ങിയ കാര്യങ്ങള്‍ പഠിപ്പിക്കുന്നത് മഹത്തുക്കള്മായി ബന്ധപ്പെട്ട ശേഷിപ്പുകളുടെ മഹത്വത്തെ തന്നെയാണ് എന്ന് വ്യക്തമാണ്.


“അവരോടു അവരുടെ പ്രവാചകന്‍ പറഞ്ഞു. താലൂത്തിന്‍റെ രാജാധികാരത്തിനുള്ള തെളിവ് ആ പെട്ടി നിങ്ങളുടെ അടുത്തു വന്നെത്തുക എന്നതാണ്. അതില്‍ നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള മനശാന്തിയും മൂസായുടെയും ഹാരൂന്റെയും കുടുംബാംഗങ്ങള്‍ വിട്ടേച്ചു പോയ തിരുശേഷിപ്പുകളുമുണ്ട്. മലക്കുകള്‍ അത് വഹിച്ചു കൊണ്ട് വരുന്നതാണ്.നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ക്കതില്‍ മഹത്തായ ദൃഷ്ടാന്തമുണ്ട്'” (അല്‍ ബകറ)

ഈ പെട്ടിയില്‍ (Ark of the Covenant) മൂസ പ്രവാചകന്‍റെ ചെരുപ്പുകളും, ഹാരൂണ്‍ പ്രവാചകന്‍റെ തലപ്പാവും സുലൈമാന്‍ നബിയുടെ  മോതിരവും, വേദ ഗ്രന്ഥത്തിന്‍റെ ഏതാനും ലിഖിതങ്ങളും അതുപോലുള്ള മറ്റു തിരുശേഷിപ്പുകളുമാണ് അടങ്ങിയിരുന്നത്. ബനൂ ഇസ്രായേല്‍ സമുദായം യുദ്ധത്തിനു പുറപ്പെടുമ്പോള്‍ ഈ പെട്ടി  അവര്‍ മുന്നില്‍ സൂക്ഷിക്കുകയും അതിന്‍റെ മഹത്വത്തെ മുന്‍നിറുത്തി പ്രാര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു . അത് കൊണ്ട് തന്നെ അവര്‍ യുദ്ധങ്ങളില്‍ വിജയം വരിക്കുകയും  ഈ പെട്ടിയെ  വളരെ ആദരവോടെ സൂക്ഷിക്കുകയും  പ്രയാസങ്ങളില്‍ നിന്ന് കരകയറാന്‍ അവര്‍  അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു വന്നു പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തുന്നു.

“മൂസാ നബിയുടെ ചെരിപ്പും, ഹാരൂണ്‍ നബിയുടെ തലപ്പാവും ,ഇസ്രായേല്‍ ജനതയ്ക്ക് അല്ലാഹു ആകാശത്ത് നിന്നും ഇറക്കി കൊടുത്ത പ്രത്യേക ഭക്ഷണത്തിന്റെ ഏതാനും ഭാഗവും, അവരുടെ വേദ ഗ്രന്ഥത്തിന്‍റെ ഏതാനും ലിഖിതങ്ങലുമായിരുന്നു ഈ പെട്ടിയിലെ തിരുശേഷിപ്പുകള്‍” (ജലാലൈന്‍) 

“ബനീ ഇസ്രായേല്‍ സമൂഹം യുദ്ധത്തിനു പുറപ്പെടുമ്പോള്‍ ഈ പെട്ടി മുന്നില്‍ സൂക്ഷിക്കുകയും ഈ തിരു ശേഷിപ്പുകള്‍ അടങ്ങിയ പെട്ടിയുടെ മഹാത്മ്യം കൊണ്ട് വിജയം നേടാന്‍ പ്രാര്‍ത്തിക്കുകയും ചെയ്തിരുന്നു.”(രൂഹുല്‍ ബയാന്‍) (ജലാലൈന്‍)

മഹാന്മാരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കേണ്ടതും ആദരിക്കേണ്ടതും   അനുഗ്രഹത്തിന് വേണ്ടി  ഉപയോഗിക്കേണ്ടതുമൊക്കെയാണ് എന്ന് തന്നെയാണ് മുകളില്‍ കൊടുത്ത തെളിവുകള്‍ സൂചിപ്പിക്കുന്നത്. തിരുശേഷിപ്പുകളെ ആദരിക്കല്‍ ജീവിതത്തില്‍ വിജയം നേടാനും അനുഗ്രഹങ്ങള്‍ കൈവരിക്കാനും കാരണമാകും മാത്രമല്ല അവയെ നിന്ദിക്കലും അവഹേളിക്കലും പ്രയാസങ്ങളും അപകടങ്ങളും ക്ഷണിച്ചു വരുത്തുമെന്നും  മഹത്തുക്കള്‍ പഠിപ്പിക്കുന്നു.

ഇമാഖ ഈ തിരുശേഷിപ്പുകലടങ്ങിയ പെട്ടി പിന്നീട് ബനൂഇസ്രായേല്‍ വിഭാഗത്തില്‍ നിന്നും തട്ടിയെടുക്കുകയും അതിനെ മലമൂത്ര വിസര്‍ജ്ജനത്തിനു ഉപയോഗിക്കുന്ന സ്ഥലത്ത്  സൂക്ഷിച്ചു കൊണ്ട് അവഹേളിക്കുകയും അനാദരിക്കുകയും ചെയ്തു. അത് കൊണ്ട് തന്നെ രോഗവും മരണവും അവരെ പിടികൂടി. അഞ്ചു പ്രദേശങ്ങളും അവിടത്തെ ജനതയും ഒന്നടങ്കം ദുരന്തത്തിനിരയായി. ദുരന്തങ്ങള്‍ക്ക് കാരണം ഈ പെട്ടിയോടു കാണിച്ച അനാദരവാണെന്ന് തിരിച്ചറിഞ്ഞ സമൂഹം പിന്നീട് അതിനെ അത് സൂക്ഷിച്ച സ്ഥലത്ത് നിന്നും എടുത്തു പുതിയ സ്ഥലത്ത് ആദരവോടെ തന്നെ സംരക്ഷിച്ചു.(രൂഹുല്‍ ബയാന്‍)

“നിങ്ങള്‍ എന്‍റെ ഈ കുപ്പായവുമായി പോവുക. എന്നിട്ട് എന്‍റെ പിതാവിന്‍റെ മുഖത്തു ഇട്ടു കൊടുക്കുക. അപ്പോള്‍ അദ്ദേഹം കഴ്ച്ചയുള്ളവനായിത്തീരും.പിന്നെ നിങ്ങള്‍ നിങ്ങളുടെ എല്ലാ കുടുംബക്കാരെയും കൊണ്ട് എന്‍റെ അടുത്തു വരിക” (ഖുര്‍ആന്‍-യൂസുഫ് -93 )

കൈറോയില്‍ വെച്ച് പ്രവാചകന്‍ യൂസുഫ് തന്‍റെ സഹോദരന്മാരോട് പിതാവായ യാഖൂബ് നബിയെ പറ്റി അന്വേഷിച്ചു. അവര്‍ പറഞ്ഞു. പിതാവ് തന്‍റെ മകന്‍ യൂസുഫിനെ  നഷ്ടപ്പെട്ടതില്‍ അതീവ ദുഖിതനാണ്. പലപ്പോഴും അദ്ദേഹം  കരയുന്നു. അദ്ദേഹത്തിനു ഇപ്പോള്‍ കാഴ്ച ശക്തി തന്നെ നഷ്ടപ്പെട്ടു. ഇത് കേട്ടപ്പോള്‍ പ്രവാചകന്‍ യൂസുഫ് തന്‍റെ കുപ്പയമെടുത്തു സഹോദരമാര്‍ക്ക് നല്‍കിക്കൊണ്ട് പറഞ്ഞു. നിങ്ങള്‍ തിരിച്ചു പോയി ഈ കുപ്പായം അദ്ദേഹത്തിന്‍റെ മുഖത്തിടുക. അദ്ദേഹത്തിന്‍റെ കാഴ്ച തിരിച്ചു കിട്ടും. സഹോദരന്മാര്‍ അപ്രകാരം ചെയ്തപ്പോള്‍ യഹ്ഖൂബ് നബിയുടെ കാഴ്ച തിരിച്ചു കിട്ടി. 

ഖുര്‍ആന്‍ പറയുന്നു: “പിന്നീട് ശുഭാവാര്‍ത്ത് അറിയിക്കുന്നയാള്‍ വന്നു. അയാള്‍ ആ കുപ്പായം അദ്ദേഹത്തിന്‍റെ മുഖത്തിട്ടുകൊടുത്തു. അദ്ദേഹം കാഴ്ചയുള്ളവനായി.” (യൂസുഫ്)

  യൂസുഫ് പ്രവാചകന്‍ തന്‍റെ സഹോദരന്മാര്‍ക്ക് നല്‍കിയ കുപ്പായം പ്രവാചകന്‍ അബ്രഹാമില്‍ നിന്നുള്ളതായിരുന്നു. അക്രമിയായ നമ്രൂദ് ഭരണാധികാരിയെ നേരിടുമ്പോള്‍ ഇബ്രാഹീം പ്രവാചകന്‍ ഉപയോഗിച്ചതും  ഈ കുപ്പായമായിരുന്നു. ഈ കുപ്പായമാണ് കൈമാറി യാഖൂബ് നബിയില്‍ എത്തിപ്പെട്ടത്. പിന്നീട് യാഖൂബ് നബി കണ്ണേറില്‍ നിന്നും മറ്റു പ്രയാസങ്ങളില്‍ നിന്നുമുള്ള ഒരു പ്രതിരോധമായി  ഈ കുപ്പായം യുസുഫ് നബിയുടെ കഴുത്തില്‍ പ്രത്യേക രൂപത്തില്‍ ധരിപ്പിച്ചിരുന്നു.ഇബ്രാഹീം നബിയെ തീയിലെക്കിട്ടപ്പോള്‍ ധരിച്ച അതെ കുപ്പായം യൂസുഫ് നബിയെ സഹോദരന്മാര്‍ കിണറ്റിലെറിഞ്ഞപ്പോള്‍  യുസുഫ് നബിയുടെ കഴുത്തിലുണ്ടായിരുന്നു. (ജലാലൈന്‍)

“ഇബ്രാഹീം നബിയുടെ ആ കുപ്പായം അദ്ദേഹത്തിന്‍റെ മരണ ശേഷം യഹ്ഖൂബ് നബിക്ക് ലഭിച്ചു. അദ്ദേഹം അതിനെ വെള്ളികൊണ്ട് പൊതിഞ്ഞു കണ്ണേരില്‍ നിന്നും സംരക്ഷണമായി യൂസുഫ് നബിയുടെ കഴുത്തില്‍ ധരിപ്പിച്ചു. പിന്നീട് യൂസുഫ് നബിയെ കിണറില്‍ എറിഞ്ഞപ്പോള്‍ ജിബ്രീല്‍ മാലാഖ വന്നു യൂസുഫ് നബിയെ ആ വസ്ത്രം ധരിപ്പിച്ചു.”  (തഫ്സ്സീര്‍ സാവി)

 

നബി തങ്ങളെ പ്രശംസിച്ച് കവിത ചൊല്ലിയത്തിനു നബി തങ്ങള്‍ സമ്മാനമായി നല്‍കിയ പുതപ്പു തോപ്പുകാപി മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന റൂമും സ്വര്‍ണ്ണ പെട്ടിയും.

ഹദീസുകള്‍ 

അനസ് (റ)പറയുന്നു: നബി (സ) ഒരു ക്ഷുരകനെ കൊണ്ട് തന്‍റെ വലതു ഭാഗത്തുള്ള മുടി കളയിപ്പിച്ചു  ശേഷം അബൂ ത്വല്‍ഹല്‍ അന്‍സാരി(റ)വിളിച്ചു വരുത്തി മുടി അദ്ദേഹത്തെ ഏല്‍പ്പിച്ചു.  ഇടതു ഭാഗത്തെ മുടി നീക്കം ചെയ്ത ശേഷവും അബൂ തല്‍ഹയെ  തന്നെ ഏല്‍പ്പിച്ചു കൊണ്ട് എല്ലാവര്‍ക്കും വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ടു.   (ബുഖാരി, മുസ്ലിം)

പ്രവാചകന്‍റെ തിരുകേശം സൂക്ഷിക്കലും ബാര്‍ക്കത്തെടുക്കളും അനുവദനീയമാണെന്ന് ഈ ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമ്മാമീങ്ങള്‍ വ്യക്തമാക്കുന്നു.

“അനസ് ബിന്‍ മാലിക് (റ)പറയുന്നു. പ്രവാചകന്‍ പ്രഭാത നമസ്കാരത്തിനു എത്തുമ്പോള്‍ മദീനക്കാര്‍ പാത്രത്തില്‍ വെള്ളവുമായി വരും, പ്രവാചകന്‍ തന്‍റെ മുന്നില്‍ വെച്ച പാത്രത്തില്‍ തന്‍റെ വിശുദ്ധ വിരലുകള്‍ മുക്കിയെടുക്കും” (മുസ്‌ലിം)

അനസ് (റ) പറയുന്നു: “ ഒരു ക്ഷുരകന്‍ പ്രവാചകന്‍റെ മുടി കളയുന്നത് ഞാന്‍ കണ്ടു. അവിടെ അനുചരന്മാര്‍ താഴേക്കു വീഴുന്ന മുടി തങ്ങളുടെ കയ്യില്‍ ലഭിക്കാന്‍ വേണ്ടി അവര്‍ പ്രവാചകന്‍റെ ചുറ്റുഭാഗത്തും തിരക്കുകൂട്ടുന്നുണ്ടായിരുന്നു.”   (സഹീഹു മുസ്‌ലിം )

ഇമാം മുസ്ലിം (റ) ഈ വിഷയത്തില്‍ ഒരു അധ്യായം തന്നെ മുസ്ലിമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ ഹദീസുകള്‍ വിശദീകരിച്ചു കൊണ്ട് ഇമാം നവവി(റ)പറയുന്നു. മഹത്തുക്കളുടെ തിരുശേഷിപ്പുകള്‍ ആദരവോടെ സംരക്ഷിക്കുകയും അത്കൊണ്ട് ബാര്‍ക്കത്തെടുക്കുകയും ചെയ്തിരുന്നു സഹാബികള്‍. ഒരു മുടി താഴേക്കു പോകുന്നെങ്കില്‍ അത് അവര്‍ വളരെ ആദരവോടു കൂടിത്തന്നെ സ്വന്തമാക്കിയിരുന്നു. (ശരഹ് മുസ്ലിം)മഹാന്മാരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കലും ആദരിക്കലും ബാര്‍ക്കത്തെടുക്കലും മതത്തില്‍ പുതുതായി തുടങ്ങിയ കാര്യങ്ങളല്ല എന്ന് സഹീയായ ഒരു പാട് ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്.

ഹസ്രത്ത്‌ അബു ജുഹൈഫ(റ)പറയുന്നു. “ നല്ല ചൂടുള്ള സമയത്ത് നബി തങ്ങള്‍ ഞങ്ങളിലേക്ക് വന്നു. വുളു എടുക്കാനുള്ള വെള്ളം കൊണ്ട് വന്നു. പ്രവാചകന്‍ വുളു എടുത്തു. ശേഷം സഹാബികള്‍ ആ വെള്ളമെടുത്തു അവരുടെ ശരീരത്തില്‍ പുരട്ടി.”  ബുഖാരി 

ഇമാം അഹ്മദ് ബിന്‍ മുഹമ്മദ്‌ ഖസ്തല്ലാനി പറയുന്നു: മഹത്തുക്കളുടെ തിരുശരീരം സ്പര്‍ശിച്ച ഏതു കൊണ്ടും ബര്‍ക്കത്തെടുക്കാമെന്ന് ഈ ഹദീസിന്‍റെ വെളിച്ചത്തില്‍ തെളിയുന്നു., (ശരഹ് സഹിഹ് ബുഖാരി)

“നബി തങ്ങള്‍ വുളു എടുക്കുമ്പോള്‍ സഹാബികള്‍ പരസ്പരം വെള്ളത്തിനു വേണ്ടി തിക്കും തിരക്കും കൂട്ടുമായിരുന്നു.” (ബുഖാരി)

നബി തങ്ങള്‍ വുളു എടുക്കുമ്പോള്‍ ലഭിക്കുന്ന വെള്ളത്തിനു വേണ്ടി സഹാബികള്‍ വളരെ തിക്കും തിരക്കും കൂട്ടിയിരുന്നു എന്നറിയുമ്പോള്‍ എത്ര മാത്രം പ്രാധാന്യം ഈ വെള്ളത്തിന്‌ അവര്‍ നല്‍കിയിരുന്നു എന്ന് മനസ്സിലാവും. താഴേക്കു വെള്ളം വീഴാത്ത രൂപത്തില്‍ അവര്‍ അത് ശേഖരിച്ചിരുന്നു. ലഭിച്ചവര്‍ അവ തങ്ങളുടെ ശരീരത്തിലും മുഖത്തും  പുറത്തും. ലഭിക്കാത്തവര്‍ മറ്റുള്ളവരുടെ കയ്യിലെ നനവ് അവരുടെ ശരീരത്തില്‍ പുരട്ടിക്കും. പ്രവാചകന്‍ ഇത് ഒരിക്കല്‍ പോലും തടയാതിരുന്നത്‌ കൊണ്ട് തന്നെ പ്രവാചകന്‍റെ ശരീരം സ്പര്‍ശിച്ച എല്ലാം അനുഗ്രഹിക്കപ്പെട്ടതാനെന്നു തെളിയുന്നു.

ഉത്ബാന്‍ ബിന്‍ മാലിക് അന്‍സാരി(റ) ബദര്‍ യുദ്ധത്തില്‍ നബി തങ്ങളോടു കൂടെ പങ്കെടുത്ത സഹാബിയാണ്. കണ്ണിനു കാഴ്ച നഷ്ടപ്പെട്ട അദ്ദേഹം ഒരിക്കല്‍ പ്രവാചകന്‍റെ സദസ്സില്‍ വന്നു കൊണ്ട് പറഞ്ഞു: അല്ലാഹുവിന്‍റെ പ്രവാചകരെ. നിങ്ങള്‍ ഈ എളിയവന്‍റെ വീട്ടിലേക്കു ഒന്ന് വന്നു അനുഗ്രഹിക്കണം എന്‍റെ വീട്ടില്‍ വെച്ച് നിസ്കരിക്കുകയും വേണം. എന്നാല്‍ ഞാന്‍ ആ സ്ഥലം  നിസ്കാരത്തിനു വേണ്ടി സ്ഥിരപ്പെടുത്തും.”  അദ്ദേഹം തുടരുന്നു: പിന്നീട ഒരിക്കല്‍ നബി തങ്ങള്‍ അബൂബക്കര്‍ സിദ്ദിക് തങ്ങളുടെ കൂടെ എന്‍റെ വീട്ടില്‍ വന്നു. ഉച്ച നേരമായിരുന്നു. വീട്ടില്‍ പ്രവേശിക്കാന്‍ അനുവാദം ചോദിച്ചു. ഞാന്‍ അനുവാദം നല്‍കി. വീട്ടില്‍ പ്രവേശിച്ച പ്രവാചകന്‍ ചോദിച്ചു “ ഏതു ഭാഗത്ത് വെച്ച് ഞാന്‍ നിസ്കരിക്കാനാണ് നീ ഇഷ്ടപ്പെടുന്നത്?” ഞാന്‍ വീടിന്‍റെ ഒരു ഭാഗം കാണിച്ചു കൊടുത്ത്.നബി തങ്ങള്‍ അവിടെ നിന്ന് തക്ബീര്‍ കെട്ടി നിസ്കരിച്ചു. ഞങ്ങള്‍ പിറകില്‍ നിന്ന് നിസ്കരിച്ചു” (ബുഖാരി- മുസ്ലിം )

ഈ ഹദീസ് വ്യാഖ്യാനത്തില്‍ ഇമാം നവവി (റ) പറയുന്നു: “മഹത്തുക്കളെ കൊണ്ട് ബര്‍ക്കത്ത് എടുക്കാനും അവരുടെ  തിരുപാദം പതിഞ്ഞ സ്ഥലത്ത് നിസ്കരിക്കലും അവരോടു ബര്‍ക്കത്തിനു വേണ്ടി ആവശ്യപ്പെടലും അനുവദനീയമാണെന്ന് ഈ ഹദീസ് കൊണ്ട് തെളിയുന്നു”(ശരഹ് മുസ്‌ലിം)

അബ്ദുല്ലഹിബു ഉമര്‍ (റ)പറയുന്നു: “മുസ്ലിംകള്‍ വുളു ചെയ്യുന്ന സ്ഥലത്ത് നിന്നുള്ള വെള്ളം കുടിക്കാന്‍ വേണ്ടി നബി തങ്ങള്‍ ആവശ്യപ്പെടുമായിരുന്നു. ബാര്‍ക്കത്തിനു വേണ്ടിയായിരുന്നു പ്രവാചകന്‍ ഇങ്ങനെ ചെയ്തത്.(ത്വബ്രാനി

അബൂബക്കര്‍ സിദ്ദിക് (റ)വിന്‍റെ മകള്‍ അസ്മ(റ) പറയുന്നു. (നബി തങ്ങളുടെ മേല്‍കുപ്പായം കയ്യിലെടുത്ത്)  "ഇത് നബി തങ്ങളുടെ കുപ്പായമാണ്. നബി തങ്ങളുടെ ഭാര്യ ആയിഷാ ബീവിയുടെ സ്വത്തായിരുന്നു ഈ കുപ്പായം. അവളുടെ മരണശേഷം ഇത് ഞാനെടുത്തു. ഈ കുപ്പായം മുക്കിയ വെള്ളം ഞാന്‍ രോഗികള്‍ക്ക് മരുന്നായി  കുടിക്കാന്‍ നല്‍കും." (ബുഖാരി മുസ്‌ലിം)

അബൂ മൂസ (റ) പറയുന്നു: " നബി തങ്ങള്‍ ഒരു പാത്രം വെള്ളം കൊണ്ട് വരാന്‍ ആവശ്യപ്പെട്ടു  അതില്‍ നിന്നും കൈകളും മുഖവും കഴുകി. ശേഷം കുറച്ചു വെള്ളം എടുത്തു വായിലാക്കി ആ പാത്രത്തിലെ വെള്ളത്തിലേക്ക് കൂട്ടിച്ചേര്‍ത്തു. എന്നിട്ട് എന്നോടും ബിലാല്‍ (റ) വിനോടും അതില്‍ നിന്ന് കുടിക്കാനും കുറച്ചു വെള്ളം മുഖത്തും നെഞ്ചിലും ഒഴിക്കാനും പറഞ്ഞു"      (ബുഖാരി) 

അബു ജുഹൈഫ (റ) പറയുന്നു: " ഒരിക്കല്‍ പ്രവാചകന്‍ അല്‍ ബത്തയില്‍ എത്തുകയും ള്ഹ്ര്‍ അസര്‍ നിസ്കാരങ്ങള്‍ അവിടെ വെച്ച് നിര്‍വഹിച്ചു. നിസ്കാര ശേഷം ജനങ്ങള്‍ എഴുനേറ്റു വന്നു പ്രവാചകന്‍റെ കരങ്ങള്‍ ഗ്രഹിച്ചു അവരുടെ മുഖത്തു തടവി. ഞാനും പ്രവാചകന്‍റെ കൈകള്‍ പിടിച്ചു എന്‍റെ മുഖത്ത് വെച്ച്. ആ കൈകള്‍ ഐസ് പോലെ തണുത്തതും മസ്ക് പോലെ സുഗന്തമുള്ളതുമായിരുന്നു"    ബുഖാരി 

അസ്മ ബീവി (റ) പറയുന്നു; " അബുല്ലാഹിബിന്‍ സുബൈറിനെ ഗര്‍ഭം ധരിച്ച സമയത്താണ് ഞാന്‍ മദീനയിലേക്ക് പാലായനം ചെയ്തത്. മദീനയില്‍ എത്തിയ ഉടനെ കുഞ്ഞിനെ പ്രസവിച്ചു.  ഞാന്‍ കുട്ടിയേയും എടുത്തു പ്രവാചകന്‍റെ അടുത്തേക്ക്‌ വന്നു.  കുഞ്ഞിനെ മടിയില്‍ കിടത്തിയ ശേഷം നബി തങ്ങള്‍ കാരക്ക കൊണ്ട് വരാന്‍ ആവശ്യപ്പെട്ടു. ശേഷം നബി തങ്ങള്‍ ആ കാരക്ക വായിലിട്ടു ചവച്ച ശേഷം ഉമുനീര്‍ കുട്ടിയുടെ വായിലേക്ക് തുപ്പി. കുഞ്ഞിന്‍റെ വയറ്റിലേക്ക് ആദ്യം എത്തിയത് നബി തങ്ങളുടെ ഉമുനീരായിരുന്നു. മദീനയില്‍ എത്തിയ മുഹാജിരുകള്‍ക്ക് മദീനയില്‍ ജനിച്ച ആദ്യ കുട്ടിയായിരുന്നു അബ്ദുല്ലഹിബ്നു സുബൈര്‍ "   

   ബുഖാരിമക്കയിലും മദീനയിലും വെച്ച് പ്രസവിച്ച ഉടനെ കുഞ്ഞുങ്ങളെ നബി തങ്ങളുടെ അടുത്തേക്ക്‌ കൊണ്ട് വരുന്ന പതിവുണ്ടായിരുന്നു. നബി തങ്ങളുടെ ഉമിനീര്‍ കുഞ്ഞുങ്ങളുടെ വായിലാക്കി കൊടുക്കും. ശേഷം രാത്രിയാകുന്നത് വരെ മുല കൊടുക്കരുത് എന്നും ആവശ്യപ്പെടും. (അബൂ ദാവൂദ് , അഹ്മദ, ബൈഹഖി)

അനസ് ബിന്‍ മാലിക് (റ) പറയുന്നു: " നബി തങ്ങള്‍ ഒരു ദിവസം ഉമ്മു സുലൈം ബീവിയുടെ വീട്ടില്‍ വന്നു. മഹതി ആ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. നബി തങ്ങള്‍ അവിടെയുള്ള കട്ടിലില്‍ കിടന്നു ഉറങ്ങി. മഹതി തിരിച്ചു വന്നപ്പോള്‍ നബി തങ്ങള്‍ വീട്ടില്‍ കിടക്കുന്നത് അറിയിക്കപ്പെട്ടു.  നബി തങ്ങള്‍ കട്ടിലില്‍ കിടക്കുന്നതും വിയര്‍പ്പു കണങ്ങള്‍  തോല്‍പായയിലേക്ക് ഇറ്റ്‌ വീഴുന്നതും മഹതിയുടെ ശ്രദ്ധയില്‍ പെട്ട്. ഉടനെ അവള്‍ ഒരു ബോട്ടില്‍ എടുത്തു സാവധാനം ആ വിയര്‍പ്പു തുള്ളികള്‍ കുപ്പിയിലാകി.  നബി തങ്ങള്‍ ഉറക്കില്‍ നിന്നും എഴുന്നേറ്റപ്പോള്‍ ചോദിച്ചു. ഉമ്മു സുലൈം നീ എന്താണ് ചെയ്യുന്നത്.  അവള്‍ പറഞ്ഞു:  അല്ലാഹുവിന്‍റെ പ്രവാചകരെ ഞങ്ങളുടെ കുട്ടികള്‍ക്ക് ഇതില്‍നിന്നും ബര്‍ക്കത്തെടുക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇത് ശേഖരിക്കുന്നത്. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു : നീ ശരിയായ  കാര്യമാണ് ചെയ്തത്."     മുസ്‌ലിം  "ഇത് ഏറ്റവും നല്ല സുഗന്ധമാണ് എന്നും പറഞ്ഞതായി കാണാം"

ഉമ്മു സുലൈം (റ)  പായയില്‍ നിന്ന് ശേഖരിച്ച വിയര്‍പ്പു തുള്ളികളും മുടിയും സുഗന്ധ കുപ്പിയിലാക്കി സൂക്ഷിച്ചിരുന്നു. തുമാമ (റ) പറയുന്നു.  അനസ് ബിന്‍ മാലിക് (റ) മരിക്കുന്നതിനു മുംബ് ആ കുപ്പിയില്‍ സൂക്ഷിച്ച സുഗന്ധത്തില്‍ നിന്നും അല്പം തന്‍റെ മയ്യിത്ത്കുളിപ്പിച്ചതിനു ശേഷം തന്‍റെ ശരീരത്തില്‍ പുരട്ടണമെന്നു ആവശ്യപ്പെടുകയും അപ്രകാരം ചെയ്യുകയും ചെയ്തു.    ബുഖാരി.

ഇമാം ഇബ്ന്‍ ഹാജര്‍ അസ്ഖലാനി (റ) പറയുന്നു: " നബി തങ്ങളുടെ നാസദ്വാരത്തിലെ നനവ്‌, ശരീരത്തില്‍ നിന്നും നീക്കം ചെയ്യപ്പെട്ട മുടി തുടങ്ങിയവ വിശുദ്ധമാണ്. മഹത്തുക്കളുടെ ഇത്തരം വിശുദ്ധ ശേഷിപ്പുകളില്‍ നിന്നും അനുഗ്രഹം നേടല്‍ അനുവദനീയമാണ്." ഫത്ഹുല്‍ ബാരി. 

ഉത്മാനുബിന്‍ അബ്ദുള്ള (റ)പറയുന്നു:  എന്‍റെ കുടുംബം എന്നെ ഉമ്മു സലമ ബീവിയുടെ വീട്ടിലേക്കു ഒരു കപ്പു വെള്ളവുമായി പറഞ്ഞയച്ചു. ബീവി നബി യുടെ മുടി  ഒരു വെള്ളി പാത്രത്തില്‍ സൂക്ഷിച്ചിരുന്നു. ആര്‍ക്കെങ്കിലും കണ്ണേറോ മറ്റോ ബാധിച്ചാല്‍ ഉമ്മു സലമ ബീവിയുടെ വീടിലേക്ക്‌ ഒരു പാത്രവുമായി പോകും . മഹതി ആ മുടി വെള്ളത്തില്‍ മുക്കി അവര്‍ക്ക് കൊടുക്കും..ഞാന്‍ അതില്‍ സൂക്ഷിച്ചു നോക്കിയപ്പോള്‍ നബിയുടെ കേശം കണ്ടു..    ബുഖാരി. 

ഖാലിദ് ബിന്‍ വലീദ് (റ) പ്രവാചകന്‍റെ  ഏതാനും തിരു കേശങ്ങള്‍ തന്‍റെ  തൊപ്പിയില്‍ സൂക്ഷിച്ചിരുന്നു. ഡമാസ്കസിനു വേണ്ടിയുള്ള  യുദ്ധ വേളയില്‍ ഈ തൊപ്പി അദ്ദേഹത്തിന്‍റെ  തലയില്‍ നിന്നും താഴെ വീണു പോയി. അദ്ദേഹം ആ തൊപ്പി തിരിച്ചു കിട്ടാന്‍ വേണ്ടി ശക്തമായ യുദ്ധം തന്നെ നടത്തി. ഒരു പാട് സഹാബികള്‍ ശഹീദായ ആ യുദ്ധവേളയില്‍   ഒരു തൊപ്പി തിരിച്ചു കിട്ടാന്‍ വേണ്ടി  മാത്രം ഇത്ര ശക്തമായ പോരാട്ടം നടത്തിയതിനെ പറ്റി  ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു " ഞാന്‍ യുദ്ധം നടത്തിയത് ആ തൊപ്പിക്കു വേണ്ടിയല്ല മറിച്ചു ആ തൊപ്പിയില്‍ സൂക്ഷിച്ച വിശുദ്ധ കേശങ്ങള്‍ക്ക്  വേണ്ടിയാണ്. അതിന്‍റെ അനുഗ്രഹം എന്‍റെ കൂടെ ഉണ്ടാവണം അത് അവിശ്വാസികളുടെ കയ്യില്‍ പെടാന്‍ പാടില്ല "

ഖാലിദ് ബിന്‍ വലീദ് (റ) ഈ തൊപ്പി ധരിച്ചു പങ്കെടുത്ത യുദ്ധങ്ങളില്‍ വിജയം വരിച്ചിരുന്നു എന്ന് ചരിത്രം.അബൂബക്ക്രാര്‍ (റ)പറയുന്നു. ഖാലിദ്‌ ബിന്‍ വലീദ് (റ)നബി തങ്ങളുടെ മുന്‍ഭാഗത്തെ മുടി ആവശ്യപ്പെടുന്നത് ഞാന്‍ കണ്ടു. അദ്ദേഹത്തിനു അത് ലഭിച്ചു. അദ്ദേഹം അത് കണ്ണിനു മുകളില്‍ വെക്കുകയും ചുംബിക്കുകയും ചെയ്തു. 

അബൂ മഖ്ദൂറ(റ) നബി തങ്ങളുടെ ബാങ്ക് വിളിക്കുന്ന സഹാബിയായിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യ സാഫിയ ബിന്‍ത് നജ്ദ(റ) പറയുന്നു: " അബൂ മഖ്ദൂറ(റ) വിന്‍റെ തലയില്‍ നീളത്തിലുള്ള മുടിയുണ്ടായിരുന്നു. അദ്ദേഹം ഇരുന്നാല്‍ മുന്‍ഭാഗത്തുള്ള മുടി നിലത്തു തട്ടും. ജനങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു എന്ത് കൊണ്ടാണ് നിങ്ങള്‍ മുടി മുറിക്കാത്തത്. അദ്ദേഹം പറഞ്ഞു: " അല്ലാഹുവിന്‍റെ പ്രവാചകരുടെ വിശുദ്ധ കരങ്ങള്‍ പതിഞ്ഞ ആ മുടികള്‍ എന്‍റെ തലയില്‍ നിന്നും വേര്‍പെടുത്താന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല " ശിഫ ഷരീഫ്

ഹസ്രത്ത്‌ ബിഷ (റ) പറയുന്നു: " നബി തങ്ങള്‍ ഒരു ദിവസം എന്‍റെ വീട്ടില്‍ വന്നു.വീടിന്‍റെ മുന്‍ഭാഗത്ത് ഉണ്ടായിരുന്ന ബോട്ടിലില്‍ നിന്നും പ്രവാചകന്‍ വെള്ളം കുടിച്ചു. ശേഷം ആ പാത്രത്തിന്റെ ആ ഭാഗം ഞാന്‍ മുറിച്ചെടുത്തു സൂക്ഷിച്ചു" തിര്‍മിദി

ഇബ്ന്‍ സിരിന്‍ (റ) പറയുന്നു " ഞാന്‍ ഉബൈദ് (റ)വിനോട്‌ പറഞ്ഞു " അനസ് (റ) വഴി അല്ലെങ്കില്‍ കുടുംബക്കാര്‍ വഴി  ലഭിച്ച പ്രവാചകന്‍റെ തിരു കേശങ്ങള്‍ എന്‍റെ കൈവശം ഉണ്ട്. അപ്പോള്‍ ഉബൈദ് (റ) പറഞ്ഞു: " എന്‍റെ കൈവശം പ്രവാചകന്‍റെ ഒരു കേശം ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ഈ ലോകവും അതിലുള്ള മുഴുവന്‍ വസ്തുക്കളെക്കാളും എനിക്ക് പ്രിയപ്പെട്ടത് ആതായിരിക്കും "   ബുഖാരി 

അബ്ദുല്ലാഹിബിന്‍ അനസ് (റ) യുദ്ധം കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ നബി തങ്ങള്‍ ഒരു വടി സമ്മാനിച്ചു. എന്നിട്ട പറഞ്ഞു. ഇത് അന്ത്യ നാളില്‍ ഞാനും നീയും തമ്മിലുള്ള ഒരു അടയാളമായിരിക്കും. അദ്ദേഹം മരണപ്പെട്ടപ്പോള്‍ ആ വടിയും അദ്ദേഹത്തിന്‍റെ കൂടെ ഖബറില്‍ വെച്ച്. (അഹ്മദ)

ഖാളി ഇയാള(റ) തന്‍റെ ഗ്രന്ഥത്തില്‍ പറയുന്നു. ഉസ്മാന്‍ (റ) കൈവശം വെച്ച നബി തങ്ങളുടെ വടി ജിഹ്ജാ അല ഗിഫാരി എന്ന എതിരാളി പിടിച്ചു വാങ്ങുകയും ശേഷം മുട്ടിന്‍കാലില്‍ വെച്ച് അത് പൊട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.  ഇത് കണ്ട സഹാബികള്‍ ശബ്ദം വെച്ച്.  അതോടെ അദ്ദേഹത്തിന്‍റെ ആ കാലിനു ഗുരുതരമായ രോഗം ബാധിച്ചു. കാല്‍ മുറിച്ചു മാറ്റിയെങ്കിലും അദ്ദേഹത്തിന്‍റെ ദുരിതം അവസാനിച്ചില്ല. അധികം വൈകാതെ അദ്ദേഹം മരണപ്പെടുകയും ചെയ്തു.

ഹജ്ജാജ് ബിന്‍ ഹസ്സന്‍ (റ)പറയുന്നു. ഞങ്ങള്‍ അനസ് (റ)വിന്‍റെ വീട്ടില്‍ പോയി. അദ്ദേഹം നബി തങ്ങള്‍ ഉപയോഗിച്ച കപ്പ്‌ കൊണ്ട് വന്നു. അതില്‍ വെള്ളം നിറച്ചു ഞങ്ങള്‍ കുടിച്ചു ശേഷം ബാര്‍ക്കത്തിനു വേണ്ടി മുഖത്തേക്കും ശരീരത്തിലേക്കും ഒഴിച്ച്.  - അഹ്മദ , 


ഇബ്ന്‍ കസീര്‍. ആസിം (റ)പറയുന്നു. ഞാന്‍ ആ കപ്പ്‌ കാണുകയും അതില്‍ നിന്ന് വെള്ളം കുടിക്കുകയും ചെയ്ത. (ബുഖാരി)

നബി തങ്ങള്‍ നഖം വെട്ടുകയും എന്നിട്ട് ഈ നഖങ്ങള്‍ സഹാബാക്കള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നു എന്ന് സഹീയായ പരമ്പരയോടെ ഇമാം അഹ്മദ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു.

'അബ്ദുല്ലഹിബിന്‍ ഉമര്‍ (റ) നിസ്കരിക്കാന്‍ വേണ്ടി വാഹനത്തില്‍ നിന്നും ഇറങ്ങി.  അദ്ദേഹം അവിടെയുള്ള ഒരാളോട് നബി തങ്ങള്‍ നിസ്കരിച്ച സ്ഥലത്തെ പറ്റി അന്വേഷിച്ചു. നബി തങ്ങള്‍ വാഹനത്തില്‍ നിന്നും ഇറങ്ങി നിസ്കരിച്ച ആ സ്ഥലം കാണിച്ചു കൊടുത്തപ്പോള്‍ അദ്ദേഹം ആ സ്ഥലത്ത് പോയി തന്‍റെ കൈകള്‍ ആ സ്ഥലത്ത് വെക്കുകയും ശേഷം ആ കൈകള്‍ കൊണ്ട് സ്വന്തം മുഖത്ത് തടവുകായും ചെയ്തു "   നൂറും ഇമാന്‍

 ഇമാം മാലിക് (റ) തന്‍റെ ജീവിതം മുഴുക്കെ മദീനയില്‍ ജീവിച്ച ഇമാമാണ്.  അസുഖം ബാധിച്ച ബുദ്ധിമുട്ടായ കാലത്തോഴികെ  ബാക്കി എല്ലായിപ്പോഴും മല മൂത്ര വിസര്‍ജ്ജനം നടത്താന്‍ വേണ്ടി അദ്ദേഹം മദീനയുടെ പരിധിക്കു പുറത്തു പോകുമായിരുന്നു. മദീനയുടെ മണ്ണിന്‍റെ വിശുദ്ധിയില്‍ വിശ്വസിച്ച അദ്ദേഹം  ചെരുപ്പ് ധരിക്കാതെ വാഹനപ്പുറത്ത്‌ കയറാതെ മദീനയില്‍ തന്നെ ജീവിച്ചു. അദ്ദേഹം പറയുമായിരുന്നു.'നബി തങ്ങളുടെ കാലടികള്‍ പതിഞ്ഞ മണല്‍തരികള്‍ക്ക്‌ മുകളിലൂടെ നബി തങ്ങള്‍ കിടക്കുന്ന ഈ മണ്ണിലൂടെ  കുതിരയുടെ കുളമ്പടികള്‍ പതിപ്പിച്ചു യാത്ര ചെയ്യുന്നതു എത്ര മാത്രം ലജ്ജാകരമാണ്.

 'അല്ലാമ ഖാഴി ഇമാസ് (റ) പറയുന്നു;  പ്രവാചക ബഹുമാനത്തിന്‍റെ ഒരു രൂപം ഇതാണ് -പ്രവാചകനുമായി ബന്ധപ്പെട്ട എതു സ്ഥലവും വസ്തുക്കളും  - പ്രവാചകന്‍റെ വിശുദ്ധ പാദങ്ങള്‍ പതിഞ്ഞ മണ്ണ്,മക്ക , മദീന, പ്രവാചകന്‍റെ വിശുദ്ധ ഭവനം,നബി തങ്ങള്‍ പലപ്പോഴും സന്ദര്‍ശിക്കുന്ന പ്രദേശങ്ങള്‍ ,പ്രവാചകന്‍റെ വിശുദ്ധ കരങ്ങള്‍ പതിഞ്ഞ വസ്തുക്കള്‍ - എല്ലാം ആദരിക്കണം.    ശിഫാ ശരീഫ്  

നബി തങ്ങള്‍ ഹുദൈബിയ്യ  ഉടമ്പടി നടത്തിയ സ്ഥലത്തെ ചരിത്ര പ്രാധാന്യമുള്ള മരം പിന്നീട് വിശ്വാസികള്‍ പലപ്പോഴും സന്ദര്‍ശിക്കുകയും അവിടെ വെച്ച് പ്രാര്‍ത്തിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഉമര്‍ (റ) തന്‍റെ ഭരണകാലത്ത് അദ്ദേഹം ഈ മരം മുറിച്ചു കളഞ്ഞു എന്ന് ഹദീസില്‍ കാണുന്നു. പക്ഷെ ഇത് ചെയ്തത്  ബിംബാരാധനയിലേക്ക്‌ ജനങ്ങള്‍ നീങ്ങുമോ   എന്ന് പേടിച്ചത് കൊണ്ടാണ് എന്ന് പലരും പ്രചരിപ്പിക്കാറുണ്ട്. അത് ശരിയല്ല എന്നാണ് ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ വിശദീകരിക്കുന്നത്. ഒന്നാമതായി സഹാബികള്‍ ആ സ്ഥലം സന്ദര്‍ശിക്കുകയും അവിടെ വെച്ച് പ്രാര്‍ത്ഥന നടത്തുകയും ചെയ്യാറുണ്ടായിരുന്നു എന്ന് വ്യക്തമാകുന്നു.  സഹാബികളും താബിഉകളും ബിംബാരാധനയിലേക്ക്‌ പോകുമെന്ന ആശങ്ക  ഉമര്‍ (റ)വിനു ഉണ്ടാവാനിടയില്ല .  ബുഖാരിയില്‍ കാണാം. ഈ വിഷയം ഉണ്ടാവാന്‍ കാരണം ഉമര്‍ (റ) ഭരണകാലത്ത് ജനങ്ങള്‍ ആ സ്ഥലത്ത് വന്നപ്പോള്‍ ഏതായിരുന്നു ആ മരം എന്നാ വിഷയത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായി. പലരും പല മരങ്ങള്‍ ചൂണ്ടിക്കാണിച്ചു. ഈ വിഷയത്തില്‍ കൂടുതല്‍ അറിവുള്ള സഹാബികള്‍ പലരും ഇപ്പോള്‍ ജനങ്ങള്‍ സന്ദര്‍ശിക്കുന്ന മരമല്ല അത് എന്ന് ഉറപ്പിച്ചു പറഞ്ഞു. മാത്രമല്ല അവര്‍ക്ക് യഥാര്‍ത്ഥ മരം കാണിക്കാനും കഴിഞ്ഞില്ല. ആ മരം അജ്ഞേയമായ രൂപത്തില്‍ അവിടെ നിന്നും അപ്രത്യക്ഷമായിരുന്നു. 

ഹുദൈബിയ്യ സന്ധി കഴിഞ്ഞ ശേഷം സഹാബികളും താബിഉകളും ആ മരം അന്വേഷിച്ചു ഹുദൈബിയയില്‍ എത്തിയിരുന്നു എന്നും അവിടെ വെച്ച് അവര്‍ പ്രാര്‍ത്തിക്കരുണ്ടായിരുന്നു എന്നുമാണ്  ഈ സംഭവം പഠിപ്പിക്കുന്നത്. നബി തങ്ങളുടെ പാത അക്ഷരാര്‍ത്ഥത്തില്‍ അനുകരിച്ച നബി തങ്ങളുടെ മുദ്ര മോതിരം മറ്റെന്തിനെക്കാളും ബഹുമാനപൂര്‍വ്വം സൂക്ഷിക്കുകയും   ബദര്‍ യുദ്ധത്തില്‍ നബി തങ്ങള്‍ ഉപയോഗിച്ച കുന്തം ആദരവോടെ അഭിമാനത്തോടെ സംരക്ഷിക്കുകയും ചെയ്ത ഉമര്‍(റ)  അത്തരത്തിലുള്ള ഒരു ആശങ്കകൊണ്ടാണ് ആ മരം മുറിച്ചു കളഞ്ഞത് എന്ന് വിശ്വസിക്കാന്‍ കഴിയില്ല. അത് മുറിക്കാന്‍ കാരണം യഥാര്‍ത്ഥ മരം കാണിച്ചു കൊടുക്കാന്‍ അവിടെയുള്ള ആളുകള്‍ക്ക് സാധിച്ചില്ല മാത്രമല്ല ജനങ്ങള്‍ ആദരിച്ചിരുന്ന മരം പ്രസ്തുത മരമല്ല എന്ന് സഹാബികള്‍ ഉറപ്പിച്ചു പറയുകയും ചെയ്തു. 

 ഇബ്ന്‍ ഉമര്‍ (റ)പറയുന്നു: ഹുദൈബിയ്യ സന്ധിക്ക് ഒരു വര്‍ഷത്തിനു ശേഷം ഞങ്ങള്‍ അതേ സ്ഥലത്ത് എത്തിയപ്പോള്‍ ഇതു മരച്ചുവട്ടില്‍ വെച്ചാണ് നബി തങ്ങള്‍ സന്ധി ചെയ്തത് എന്നാ വിഷയത്തില്‍ ഞങ്ങളില്‍  രണ്ടു പേര്‍ പോലും ഏകാഭിപ്രായത്തില്‍ എത്തിയില്ല.  ഒരു വര്‍ഷത്തിനു ശേഷം തന്നെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായെങ്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഉമര്‍ (റ)വിന്‍റെ ഭരണകാലത്ത് നേരിട്ട പ്രയാസം ഊഹിക്കാവുന്നതേയുള്ളൂ. 

ഇബ്ന്‍ ഉമര്‍ (റ) നബി തങ്ങള്‍ നടന്ന അതീ സ്ഥലത്ത് കൂടെ നടക്കുകയും കഅബയിലും യാത്രയിലും നബി തങ്ങള്‍ നിസ്കരിച്ച അതെ സ്ഥലത്ത് വെച്ച് തന്നെ നമസ്കരിക്കുകയും ചെയ്തിരുന്നു. നബി തങ്ങള്‍ നിസ്കരിച്ച സ്ഥലത്തെ മരം ഉണങ്ങിപ്പോകാതിരിക്കാന്‍ വേണ്ടി ഇബ്ന്‍ ഉമര്‍ (റ) വെള്ളമൊഴിച്ച് കൊടുക്കാരുണ്ടായിരുന്നു.(സുനന്‍)

ദാവൂദ് ഇബ്ന്‍ സാലിഹ് (റ) പറയുന്നു. ഖലീഫ മര്‍വാന്‍ ഒരു ദിവസം ഒരാള്‍ നബി തങ്ങളുടെ ഖബറിന് മുകളില്‍ മുഖം അമര്‍ത്തി നില്‍ക്കുന്നത് കണ്ടു. ഉടനെ അദ്ദേഹം ചോദിച്ചു "നിങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് നിങ്ങള്‍ക്കറിയുമോ"  ശേഷം അദ്ദേഹം അടുത്ത് വന്നപ്പോള്‍ അത് അബൂ അയ്യൂബുല്‍ അന്‍സാരി (റ) ആണെന്ന് മനസ്സിലായി. ഉടനെ അദ്ദേഹം മറുപടി കൊടുത്ത്. " എനിക്കറിയാം, ഞാന്‍ നബി തങ്ങളുടെ അടുത്താണ് വന്നത് അല്ലാതെ ഒരു കല്ലിന്‍റെ അരികിലല്ല." (Ibn Hibban in his Sahih, Ahmad (5:422), Tabarani in his Mu`jam al-kabir (4:189) and his Awsat according to Haythami in al-Zawa'id (5:245), al-Hakim in his Mustadrak (4:515); both the latter and al-Dhahabi said it was sahih. It is also cited by al-Subki in Shifa' al-siqam (p. 126), Ibn Taymiyya in al-Muntaqa (2:261f.), and Haythami in al-Zawa'id (4:2).)

അബൂ ബുര്‍ദ (റ)പറയുന്നു. ഞാന്‍ മദീനയില്‍ വന്നപ്പോള്‍ ഞാന്‍ അബ്ദുല്ലാഹിബിന്‍ സലാം (റ)നെ കണ്ടുമുട്ടി. അദ്ദേഹം എന്നെ വീട്ടിലേക്കു ക്ഷണിച്ചു കൊണ്ട് പറഞ്ഞു. റൊട്ടിയും ഈത്തപ്പഴവും കഴിക്കാം. മാത്രമല്ല നബി തങ്ങള്‍ പ്രവേശിച്ച അനുഗ്രഹീത ഭവനത്തിലേക്ക്‌ നിങ്ങള്‍ക്ക് പ്രവേശിക്കുകയും ചെയ്യാം " ബുഖാരി.


സ്വഹാബി വര്യന്‍ മു’ആവിയ (റ) വിന്റെ പക്കല്‍ നബി (സ) തങ്ങളുടെ അല്‍പ്പം തിരു കേശങ്ങളും ശ്രേഷ്ടമാക്കപെട്ട അവിടുത്തെ നഖ കഷ്ണങ്ങളും ഉണ്ടായിരുന്നു. ഇവകള്‍- മഹാനവര്കളുടെ മരണ ശേഷം- അവിടുത്തെ വായയിലും ഇരു കണ്ണുകളിലും വെക്കണമെന്ന് അവിടുന്ന് വസിയ്യത്ത്‌ ചെയ്തു. (തരീഖുല്‍ ഖുലഫ-ഇമാം സുയൂതി (റ))


“നബി (സ) യുടെ തിരു കേശമോ, അവിടുത്തെ വടിയോ ചാട്ടവാരോ ഒരു ദോഷിയുടെ കബറിന്മേല്‍ വെച്ചാല്‍ അമൂല്യമായ ഈ തിരു ശേഷിപ്പുകളുടെ ബര്‍ക്കത്ത് കൊണ്ട് അവന്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടും. ഇവകള്‍ ഒരാളുടെ വീട്ടിലോ ഒരു നാട്ടിലോ ഉണ്ടായാല്‍ അവിടെയുള്ള താമസക്കാര്‍ക്ക് ഒരു ആപത്തും സംഭവിക്കില്ല”.(റൂഹുല്‍ ബയാന്‍-ഇമാം ഇസ്മാഹീല്‍ ഹിക്കി(റ)


ഇബ്ന്‍ തൈമിയ്യയുടെ മയ്യത്ത് കുളിപ്പിക്കുന്ന വെള്ളത്തില്‍ ബര്‍ക്കത്ത് ലഭിക്കാന്‍ വേണ്ടി തലപ്പാവും ടവ്വലും അവിടെ ഒരുമിച്ചു കൂടിയ വിശ്വാസികള്‍ മുക്കിയെടുത്തിരുന്നുവെന്നു ഇബ്ന്‍കതീര്‍ രേഖപ്പെടുത്തുന്നു.


    തുടരും ...   തിരുശേഷിപ്പുകള്‍ ഇസ്ലാമിക ചരിത്രത്തിലൂടെ 


(ഓണ്‍ ലൈന്‍ വായനക്കാര്‍ക്ക് ഇത്ര ദീര്‍ഘിച്ച ലേഖനങ്ങള്‍ സമര്‍പ്പിക്കുന്നത് ശരിയല്ല എന്നറിയാം. പക്ഷെ ഈ വിഷയവുമായി പഠനത്തിനിറങ്ങിയപ്പോള്‍ ഒരു പാട് പുസ്തകങ്ങള്‍ തന്നെ എഴുതാനുള്ള വിഷയങ്ങള്‍ ഉണ്ടെന്നു തിരിച്ചറിഞ്ഞു.തിരു ശേഷിപ്പ്കളുടെ ചരിത്രത്തിലൂടെ ഒരു ചരിത്ര സഞ്ചാരം ശേഷം പ്രസിദ്ധീകരിക്കുന്നതാണ് (ഇന്‍ഷാ അല്ലാഹ്). ഈ വിഷയത്തില്‍ തെറ്റുകള്‍ കണ്ടെത്തുന്നവര്‍ ചൂണ്ടിക്കാണിച്ചു തരണമെന്ന് അപേക്ഷിക്കുന്നു, മുകളില്‍ കൊടുത്ത ചില ചിത്രങ്ങള്‍ ഇവിടെനിന്നു എടുത്തതാണ് -ലേഖനത്തിന്‍റെ ചില ഭാഗങ്ങള്‍ സ്വതന്ത്ര വിവര്‍ത്തനമാണ്. )