October 20, 2013

ലീഗിന്‍റെ ഓണ്‍ലൈന്‍ സ്വത്വ പ്രതിസന്ധി

   ഐക്യം, സൌഹാര്‍ദ്ദം, യോജിപ്പ്, തുടങ്ങിയവ പദങ്ങള്‍ നന്മയുടെയും   പ്രതീക്ഷയുടെയും  അക്ഷരക്കൂട്ടങ്ങളായാണ് സമൂഹം കാണുന്നത്. ഈ വാക്കുകളോടുള്ള സ്നേഹം ഉള്ളില്‍ കിടക്കുന്ന നന്മയുടെ പ്രതിഫലനം കൂടിയാണ്.ഇത്തരം വാക്കുകള്‍ കേള്‍ക്കുമ്പോഴും അത്തരം നന്മകള്‍ പ്രകടിപ്പിക്കുമ്പോഴും കലികയരുന്നതും അത്തരം ശ്രമങ്ങളോട് അസഹിഷ്ണുതയും വെറുപ്പും പ്രകടിപ്പിക്കുന്നതും ഒരു സമൂഹത്തിന്‍റെ മനസ്സിനെ ഗ്രസിച്ച രോഗത്തിന്‍റെ തീവ്രതയെ കാണിക്കുന്നു. നല്ല ദിവസങ്ങള്‍ സല്‍കര്‍മങ്ങള്‍ കൊണ്ട് സമ്പന്നമാക്കുന്നിടത്താണ് നല്ല വിശ്വാസിയെ കാണുന്നത്. 
     ഇത്തരം ചിന്തകള്‍ ഉദിക്കാന്‍ കാരണം കഴിഞ്ഞ ബലി പെരുന്നാള്‍ ദിവസം ഫേസ് ബുക്കില്‍ കാണപ്പെട്ട ചില പോസ്റ്റുകളും അവക്ക് ലഭിച്ച പ്രതികരണങ്ങളും കണ്ടപ്പോഴാണ്. അല്ലാഹുവിന്‍റെ അഥിധികളായി ഹജ്ജ്‌ ചെയ്യാന്‍ മക്കയിലെത്തിയ ഹാജിമാരെ സേവിക്കാന്‍ കേരളത്തിലെ ഒട്ടു മിക്ക മുസ്ലിം സംഘടനയുടെയും പ്രതിനിധികള്‍ എത്തിയിരുന്നു. അവിടെ ലീഗിന്‍റെ ഗള്‍ഫ്‌ ഘടകമായ കെ എം സി സി യുടെ പ്രവര്‍ത്തനം പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു. ഇസ്ലാമിലെ ഐക്യത്തിന്‍റെ ഏറ്റവും വലിയ നിദര്‍ശനമാണ് വിശുദ്ധ ഹജ്ജ കര്‍മ്മം. ഹജ്ജ്‌ കര്‍മ്മം നിര്‍വഹിക്കാന്‍ മക്കയിലെത്തിയ കേരളത്തിലെ സുന്നി നേതാവ്‌ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ കെ എം സി സി നേതാക്കള്‍ സന്ദര്‍ശിച്ചതാണ് പല ഓണ്‍ലൈന്‍ ലീഗുകാരെയും പ്രകോപിപിച്ചത്. കാന്തപുരത്തിന്‍റെ കൂടെ ഇരിക്കുന്ന ഏതാനും ഫോട്ടോകള്‍ നേതാക്കളായ മുജീബ്‌ പൂക്കോട്ടൂര്‍ അഷ്‌റഫ്‌ വേങ്ങാട്‌ തുടങ്ങിയവരുടെതായി ഫേസ് ബുക്കില്‍ പ്രത്യക്ഷപ്പെട്ടതാണ് എല്ലാത്തിനും തുടക്കം. ഒരു കേരളീയ മുസ്ലിം എന്നാ നിലക്ക് സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. വര്‍ഷങ്ങളായി പല കാരണങ്ങളായി അകന്നു നില്‍ക്കുകയും പലയിടത്തും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തിരുന്നവര്‍ വിശുദ്ധ ഭൂമിയില്‍ വെച്ച് ഐക്യവും സ്നേഹവും പങ്ക് വെച്ചപ്പോള്‍ അതില്‍ തിളക്കമുള്ള നന്മയുടെ കിരണങ്ങള്‍ കാണാന്‍ കഴിഞ്ഞു. പ്രത്യേകിച്ചും അതിനു തുനിഞ്ഞിരങ്ങിയത് യുവ നേതാക്കളാകുമ്പോള്‍. കാന്തപുരത്തിന്റെ കൂടെ പല വേദികളില്‍ മര്‍ഹൂം ശിഹാബ്‌ തങ്ങള്‍ , ഹൈദരലി തങ്ങള്‍ തുടങ്ങി ലീഗിന്‍റെ ഒട്ടു മിക്ക നേതാക്കളും പലപ്പോഴായി ഒരുമിച്ചു കൂടിയിട്ടുണ്ട്. ദേവ ഗൌഡ മര്‍ക്കസില്‍ വന്നപ്പോള്‍ പ്രോട്ടോകോള്‍ പ്രകാരം അവിടെ ഉണ്ടാവേണ്ടിയിരുന്ന സ്ഥലം എം പി ഇ അഹമ്മദ്‌ പോലും പിന്നീട് പലപ്പോഴും കാന്തപുരത്തിന്‍റെ കൂടെ പല വേദികളിലും ഒന്നിച്ചിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞു. അതെ സ്ഥാനത് ഈ ഒരുമിച്ചു കൂടലും ഐക്യവും അംഗീകരിക്കാന്‍ കഴിയാത്ത ഒരു വിഭാഗം ലീഗില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നുള്ളതാണു മനസ്സിലാവുന്നത് . അവരാണ് ഹജ്ജ്‌ വേളയിലെ ഈ സന്ദര്‍ശനത്തില്‍ പോലും അനാവശ്യ വിവാദങ്ങളും വിദ്വേഷം പ്രകടമാക്കുന്ന, വ്യക്തിയെ അവഹേളിക്കുന്ന തരത്തിലുള്ള കമ്മന്റുകളും പോസ്റ്റുകളും ഇറക്കിയത്. ഒരു പക്ഷെ കെ എം സി സിയില്‍ നിലനില്‍ക്കുന്ന ഗ്രൂപിസത്തിന്‍റെ ഭാഗമാവം ഇത്. ഏതായാലും ഹജ്ജ്‌ വേളയില്‍ ഒന്ന് കൂടെ ഇരുന്നതിന്റെ പേരില്‍ ഇത്ര മാത്രം എതിര്‍പ്പ് അതും രൂക്ഷമായ ഭാഷയില്‍ ഉയരുന്നുവെങ്കില്‍ അതിനെ ഗൌരവമായി തന്നെ കാണേണ്ടതുണ്ട്.
പഴയ ഒരു പത്ര വാര്‍ത്ത.

     സമസ്തയില്‍ സംഭവിച്ച പിളര്‍പ്പിനെ തുടര്‍ന്ന് കേരള മുസ്ലിം സമൂഹത്തില്‍ സംഭവിച്ച വലിയ അകല്‍ച്ചക്ക് വളം വെക്കുന്ന രീതിയിലായിരുന്നു ലീഗിന്‍റെ സമീപനം. വലിയ കഷ്ണം എന്ന നിലക്ക് ഇ കെ സമസ്തയുടെ കൂടെ നിന്ന ലീഗ് അധികാരത്തിന്‍റെ പിന്‍ബലത്തില്‍ എല്ലാ സഹായവും ഒരു വിഭാഗത്തിന് നല്‍കിയപ്പോള്‍ മറു വിഭാഗത്തെ ശക്തമായി തന്നെ എതിര്‍ക്കുകയും അതിനു അധികാരത്തെ ഉപയോഗപ്പെടുത്തുകയും ചെയ്തു. ഈ എതിര്‍പ്പിനെ പ്രതിരോധിക്കാനാവണം കാന്തപുരം വിഭാഗം ഇടതു പക്ഷവുമായി അടുത്തത്. ഈ അടുപ്പം മലബാറില്‍ സി പി എമ്മിന്‍റെ വളര്‍ച്ചയിലും ഇടതു പക്ഷത്തിന്‍റെ പൊതുവായ മുന്നേറ്റത്തിനും ഇടയാക്കി. മലബാറിലെ ഒട്ടു മിക്ക മുസ്ലിം മഹല്ലുകളിലും കാന്തപുരം സുന്നികള്‍ ലീഗിനോളം തന്നെ ശക്തരാണ്. ചില മഹല്ലുകളില്‍ ലീഗ് രണ്ടാം സ്ഥാനത് വരും എന്നതാണ് അവസ്ഥ. ഈ ശക്തി ഇത് വരെ പൂര്‍ണമായി രാഷ്ട്രീയമായി സംഘടിപ്പിക്കപ്പെട്ടിട്ടില്ല എന്നുള്ളതാണ് ശരി. മാത്രവുമല്ല ഇടതു പക്ഷത്തും വലതു പക്ഷത്തും സുന്നികള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. കാന്തപുരം എന്ന നേതാവിനെയും അതോടൊപ്പം അദ്ദേഹത്തോടൊപ്പമുള്ള സുന്നികളെയും വളര്‍ത്തിയത്‌ ലീഗിന്‍റെ ഈ എതിര്‍പ്പായിരുന്നു എന്നതാണ് സത്യം. മലബാറിലെ ലീഗ് എന്ന അതിശക്തനോട് പൊരുതി വളര്‍ന്നു വന്നു എന്നുള്ളത് തന്നെയാണ് കാന്തപുരത്തെ ശക്തനാക്കുന്നത്.

     കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ. സമുദായത്തില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ രൂപപ്പെട്ടു.പി ഡി പിയും സുടാപിയും നാഷണല്‍ ലീഗും ജമാഅത്തു പാര്‍ട്ടിയും നിലവില്‍ വന്നു. പുതിയ തലമുറ ലീഗിന്‍റെ പല നയങ്ങളിലും എതിര്‍പ്പ് പ്രകടിപ്പിച്ചു.മത്സരം കാണാത്ത ലീഗിന്‍റെ ശക്തി മണ്ഡലങ്ങളില്‍ പോലും ശക്തമായ മത്സരങ്ങള്‍ രൂപപ്പെട്ടു. പലപ്പോഴും തോല്‍വി അപ്രതീക്ഷിതമായി ഏറ്റു വാങ്ങി. ഈ ഒരു അവസ്ഥയിലാണ് സമുദായത്തിന്‍റെ പൊതു വേദിയാവണം ലീഗ് എന്ന ചിന്തകള്‍ രൂപപ്പെടുന്നത്.
ഒരു പ്രാദേശിക ശബ്ദം.

        ലീഗ് അതിന്‍റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഊര്‍ജ്ജം ചിലവഴിച്ചത് കാന്തപുരത്തിന് നേരെയാവും. പത്തു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന ഒരു സങ്കീര്‍ണ്ണമായ കാലം തന്നെ കഴിഞ്ഞു പോയി. മഹല്ലുകള്‍ സംഘര്‍ഷങ്ങള്‍ക്ക് വേദിയായി. നാട്ടിലും വീട്ടിലും പരസ്പരം ഏറ്റു മുട്ടുന്ന അവസ്ഥ വന്നു. പലരും കൊല്ലപ്പെട്ടു. നേതാക്കള്‍ പരസ്പരം ആരോപനങ്ങള്‍ ഉന്നയിച്ചു. സുന്നി വിഭാഗത്തിന്‍റെ നേതാവ്‌ എന്ന നിലയില്‍ കാന്തപുരത്തിന്‍റെ ഇമേജ് ഒരു വലിയ വിലങ്ങു തടിയായിരുന്നു ലീഗിന്. ആ ഇമേജ് ഇല്ലാതാക്കല്‍ അവരുടെ ലക്ഷ്യമായതോട് കൂടി രാഷ്ട്രീയമായും സാമ്പത്തികമായും ദീനിപരമായും വ്യക്തിപരമായും ഉള്ള ഒരു പാട ആരോപണങ്ങള്‍ തുറന്നു വിട്ടു. ഈ ആരോപണങ്ങള്‍ ഉന്നയിച്ചത് ലീഗിന്‍റെ മുതിര്‍ന്ന നേതാക്കള്‍ ആയിരുന്നത് കൊണ്ട് തന്നെ അവ രൂപപ്പെടുത്തിയെടുത്ത'മാര്‍ക്കിസ്റ്റ്‌' 'ലീഗ് വിരുദ്ധന്‍' 'വേറുക്കപ്പെടെണ്ടവന്‍'എന്ന ഒരു 'കാന്തപുരം ഇമേജ്' ലീഗുകാര്‍ക്കിടയില്‍ രൂപം കൊണ്ട്. കാന്തപുരം എന്ന ദീനി പണ്ഡിതനെ വെറുക്കുന്ന ഒരു സംഘം ലീഗില്‍ വളര്‍ന്നു വന്നു. ഇതില്‍ വലിയ പങ്ക് സമസ്തയും വഹിച്ചു. എതിര്‍ വിഭാഗത്തെ മോശക്കാരാക്കിയാല്‍ മാത്രമേ സ്വന്തം നേതാക്കളുടെ മഹത്വം ഉയരുകയുള്ളൂ എന്നാ തല തിരിഞ്ഞ ചിന്തയില്‍ അവരും അവരുടെ റോള്‍ വഹിച്ചു.

        നേതാകള്‍ ഉന്നയിച്ച ആരോപണങ്ങളും പ്രശ്നങ്ങളും കാലം മാറിയപ്പോള്‍ അവര്‍ തന്നെ മറന്നു. അതോ അതൊക്കെ ആ കാലത്തേക്ക് മാത്രമുള്ളതായിരുന്നോ. അത് കൊണ്ട് തന്നെ വൈകാതെ നേതാക്കള്‍ പലയിടത്തും ഒന്നിച്ചിരുന്നു ഒന്നിച്ചുണ്ടു ഐക്യത്തിനെ പറ്റി സംസാരിച്ചു. പക്ഷെ അണികള്‍ പലര്‍ക്കും ഇത് ദഹിച്ചില്ല. അത്ര എളുപ്പം മായ്ച്ചു കളയാവുന്ന ഒരു ചിത്രമല്ലല്ലോ അവരുടെ മനസ്സില്‍ വരച്ചിട്ടത്. മാറി വരുന്ന രാഷ്ട്രീയ കാലാവസ്ഥയില്‍ വേവലാതി നേതാക്കള്‍ക്ക് മാത്രമല്ലേയുള്ളൂ . അണികള്‍ 'നമ്മള്‍ ശക്തരാണ്' എന്നുള്ള മുദ്രാവാക്യവും, പോസ്റ്റുകളുമായി നടക്കുമ്പോള്‍ അവരെങ്ങിനെ അറിയും അടിയൊഴുക്കുകള്‍. അധികാരം നഷ്ടപ്പെടുന്നവന്‍റെ പ്രയാസങ്ങള്‍.

    ഭാരതപ്പുഴയില്‍ ജലം ഒരു പാട് ഒഴുകി പോയി. നാടും ജനങ്ങളും ഒരു പാട് മാറി. ചിന്തകള്‍ക്ക് ദൈര്‍ഖ്യം കൂടി. പരസ്പരം വെറുക്കാനും വിദ്വേഷം വളര്‍ത്താനും വേണ്ടിയുള്ള ഉപദേശങ്ങള്‍ നമുക്ക് ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടെ. അസഹിഷ്ണുതയുടെ ചിന്തകള്‍ ഫോര്‍മാറ്റ്‌ ചെയ്തു സമുദായത്തില്‍ നന്മയുടെ വിത്തുകള്‍ പാകാന്‍ ആരിനി മുന്നോട്ടു വരും.നല്ല തിളക്കമുള്ള കാഴ്ച നല്‍കുന്ന കണ്ണടകള്‍ ആര് സ്പോണ്‍സര്‍ ചെയ്യും. മുസ്ലിം ലീഗിന് ഇതിനു കഴിഞ്ഞില്ലെങ്കില്‍ പിന്നെ ആര്‍ക്കു സാധിക്കും ഇതൊക്കെ. ശില്‍പി മരിച്ചാലും കൊത്തി വെച്ച ശില്‍പം മരിക്കില്ല. അത് പിന്നെയും സ്വയം രൂപം മാറാനാവാതെ പുതിയ രൂപങ്ങളെ നോക്കി പരിഹസിച്ചു കൊണ്ടേയിരിക്കും . കാലത്തെ അതിജീവിക്കുന്ന നന്മയുള്ള ശില്പങ്ങള്‍ സ്രിഷ്ടിക്കുന്നവരാവട്ടെ നാം..


കാന്തപുരം ഹൈദരലി തങ്ങള്‍
കാന്തപുരം ഹൈദരലി തങ്ങള്‍ പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ വിവാഹ വേദിയില്‍  
ശിഹാബ്‌ തങ്ങള്‍ ഉള്ളാള്‍ തങ്ങള്‍ കാന്തപുരം
കാന്തപുരം ഉള്ളാള്‍  തങ്ങള്‍ ശിഹാബ്‌ തങ്ങള്‍  തുടങ്ങിയവര്‍  ഒരു പള്ളി ഉത്ഘാടന വേദിയില്‍ 

16 comments :

 1. ശരീഫ്‌ കെ പിOctober 20, 2013 at 3:08 AM

  എന്തോന്ന് പ്രതിസന്ധിയാണ് ഇവിടെ ഉള്ളത..

  ReplyDelete
 2. what an idea saarji...OK

  ReplyDelete
 3. റസൂല്‍ കരീം (സ്വ വ) തങ്ങളെ പേരില്‍ കളവു കൊണ്ട് വന്നു സമൂഹത്തില്‍ വഞ്ചന നടത്തുന്ന ഏ പി യുമായി എന്തിന്റെ പേരിലായാലും (വോട്ടോ മറ്റു വല്ലതുമോ ) അംഗീകരിക്കാന്‍ സാധ്യം അല്ല

  ReplyDelete
 4. http://wp.me/p1RSQe-1gv
  ഒരു പുനര്‍ചിന്തനത്തിനു സമയം അധികരിച്ചിരിക്കുന്നു. നമുക്ക് വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാം. ഇന്ന് പുത്തന്‍ പ്രസ്ഥാനങ്ങള്‍ക്കും തീവ്രവാദ ഗ്രൂപ്പുകള്‍ക്കും തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരുക്കുന്നു,അവര്‍ പലതായി പിരിഞ്ഞ് നാമവിശേഷമായികൊണ്ടിരിക്കുന്നു. അതെ മുസ്ലിം ലോകം സുന്നത്ത് ജമാഅത്തിലേക്ക്! സുന്നത്ത് ജമാഅത്തിന് ദോഷം ചെയ്യുന്ന ഒന്നുംതന്നെ നമ്മുടെ തൂലികയില്‍നിന്നുല്‍ഭവിക്കരുത്, എത്ര പ്രലോഭനങ്ങളുണ്ടായാലും വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക, പണ്ഡിതന്മാരെ ആക്ഷേപിക്കുന്നത് ശ്രവിക്കാന്‍ നമ്മുടെ കാതുകളെ നാം അനുവദിച്ചുപോകരുത്. നമ്മുടെ ഓരോ പോസ്റ്റുകളും ഫോര്‍വേടുകളും ക്ലാസ്സ്‌ റൂമും…. ഭിന്നതകളും വിവാദങ്ങളും കേട്ടടങ്ങാന്‍ ഉപകരിക്കുന്നതാകട്ടെ! നമ്മുടെ ശബ്ദം സുന്നി ഐക്യത്തിന് സഹായകമാകുന്നതാകട്ടെ! അതിനായി നമ്മുക്കും പ്രാര്‍ത്ഥിക്കാം…! വിവാദങ്ങള്‍ കെട്ടടങ്ങി, ഭിന്നിപ്പും അപിപ്രായവ്യത്യാസങ്ങളും പരിഹരിച്ചു, പ്രവാചക ന്സേഹികളുടെ മനസ്സ് ഒന്നാകാന്‍…….! സര്‍വ്വ ശക്തന്‍ തുണക്കട്ടെ! (ആമീന്‍ )
  more..........
  http://wp.me/p1RSQe-1gv
  http://wp.me/p1RSQe-1gv

  ReplyDelete
 5. Noushad PunnathalaOctober 20, 2013 at 5:31 AM

  അല്ലാഹുവിലുള്ള വിശ്വാസത്തിൽ പോലും
  മാറ്റം വരുത്തിയ മുജാഹിദ് നേതാക്കളോട് ഒരു വെറുപ്പും ലീഗിന്നു കാണുന്നില്ല. .ലീഗ് രാഷ്ട്രീയ പാർടിയോ അതോ ഒരു മത സംഘടനയോ ?

  ReplyDelete
 6. നല്ല അഭിപ്രായം. നന്ദി

  ReplyDelete
 7. മുസ്ലിം സമുദായം യോജിക്കണം എന്ന കാര്യത്തില്‍ ഇന്നത്തെ കാലത്ത് ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. അതേ സമയം കാന്തപുരത്തെ മഹത്വ വല്‍ക്കരിക്കാനും ലീഗിനേയും ഇ കെ സുന്നി വിഭാഗത്തേയും ഇകഴ്ത്തിക്കാണിക്കാനുമാണ് ഈ കുറിപ്പുകാരന്‍ ശ്രമിക്കുന്നത്. എക്കാലവും സമുദായത്തിന്റെ മുഖ്യധാരയില്‍ നിന്നും മാറി നിന്നുകൊണ്ട് ആളാവാനല്ലേ കാന്തപുരം ശ്രമിച്ചിട്ടുള്ളത്. നാലാം കിട രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന അവകാശ വാദങ്ങളേക്കാള്‍ തറ നിലവാരമുള്ള അവസരവാദപരമായ നിലപാടാണ് കാന്തപുരം സ്വീകരിച്ചത്. കേരള ചരിത്രത്തിലെ തെരഞ്ഞെടുപ്പുകളിലെല്ലാം ജയിച്ചവരെല്ലാം തങ്ങളുടെ വോട്ട്‌കൊണ്ട് ജയിച്ചുവെന്നും തോറ്റവരെല്ലാം തങ്ങളെ എതിര്‍ത്തതുകൊണ്ട് തോറ്റുവെന്നും പറയുന്ന് എട്ടുകാലി മമ്മൂഞ്ഞിയല്ലേ കാന്തപുരം. മഞ്ചേരിയിലും അതിന് ശേഷം നടന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും ലീഗ് തോറ്റത് കാന്തപുരത്തിന്റെ കഴിവാണെന്നാണ് ചിലര്‍ പറയുന്നത്. അത് തീര്‍ത്തും അടിസ്ഥാന രഹിതമാണ്. മുസ്ലിം ലീഗ് നേതാക്കള്‍ അഹങ്കാരികളാവുകയും ഞങ്ങള്‍ എന്ത് ചെയ്താലും ആരും ഒന്നും ചെയ്യില്ല എന്നു കരുതി അവര്‍ മുന്നോട്ട് പോവുകയും ചെയ്തപ്പോള്‍ ഉണ്ടായ സ്വാഭാവികമായി ഉണ്ടാകുന്ന പരാജയമാണ് മഞ്ചേരിയിലും കുറ്റിപ്പുറത്തും തിരൂരും മങ്കടയിലുമുണ്ടായത്. അതില്‍ കാന്തപുരത്തിന് യാതൊരു റോളും ഇല്ല. മുസ്ലിം സമുദായത്തില്‍ ഭിന്നതയുണ്ടായതില്‍ ലീഗിനും ഇ കെ സുന്നി വിഭാഗത്തിനും പങ്കുണ്ടെങ്കില്‍ അതിന്റെ ഇരട്ടി പങ്ക് കാന്തപുരം വിഭാഗത്തിനും ഉണ്ട്.

  ReplyDelete
 8. കാന്തപുരത്തിന്‍റെ റോള്‍ താഴ്ത്തികാനിക്കുന്നില്ല. അതെ സ്ഥാനത്തു ഒരു പാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ലീഗ് ഈ പ്രശ്നങ്ങളെ വളം നല്‍കി വലുതാക്കി. കാന്തപുരം ഒരു അക്രമകാരി റോള്‍ അല്ല നിര്‍വഹിച്ചത്. എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്താനും ആക്രമിക്കാനും തുനിഞ്ഞപ്പോള്‍ പ്രതിരോധിച്ചു അതിനു ലഭ്യമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ചു എന്ന് മാത്രം..

  ReplyDelete
 9. muhammed rushdi kannurOctober 20, 2013 at 6:25 AM

  good thought and comment

  ReplyDelete
 10. weidone mr.olavattur

  ReplyDelete
 11. നിഷ്പക്ഷമതികള്‍ ലീഗിന്‍റെയും , കാന്തപുരത്തിന്‍റെയും, ഇ കെ സമസ്തയുടെയും എല്ലാ പ്രവര്‍ത്തനങ്ങളെയും വീക്ഷിക്കുന്നവരാണ്. സമുദായത്തിനും സമൂഹത്തിനും ഒരുപാടു സേവനങ്ങള്‍ ചെയ്തവരുടെ പട്ടികയില്‍ ലീഗിനെപോലെ കാന്തപുരവും മുന്‍പന്തിയിലാണ് . ഇ കെ സമസ്തയാകട്ടെ കാന്തപുരത്തെ എതിര്‍ക്കുക എന്ന ഒരേ ഒരു അജണ്ടക്കപ്പുറം മറ്റൊരു പദ്ധതി ഇല്ല. ഈ ഒരു എതിര്‍പ്പ് തന്നെയാണ് കാന്തപുരത്തെ വളര്‍ത്തിയത്‌. ഒരു വിഭാഗത്തിന്‍റെ വിശ്വാസ പരമായ ആശയം നോക്കി കൂടെ നിര്‍ത്തുന്ന ശീലം ലീഗിന് ഇല്ല.

  ReplyDelete
 12. liginthe [mothamallah] pravarthanamanu ligine nasipikunnade athararakkare kundupidichu avarea nannakunnathinnu pakaram sunnikaluday mel kuthira kayaran vannal kaalam thirichadikumennu orkunnade nallathe yanne njagalku parayanullu

  ReplyDelete
 13. ഇവിടെ ആരെയും പുകൈതാണോ ഇകൈതാണോ ലേഖകന്‍ തുനിഞ്ഞിട്ടില്ല. ഉള്ള കാര്യം മാത്രമാണ് പറഞ്ഞത്. ഈ കഴിഞ്ഞ വിവതങ്ങള്‍ മാത്രം എടുത്തു നിസ്പക്ഷമായി ഒന്ന് വിലയിരുത്യാല്‍ അത് മനസ്സിലാവും. ഒരു സന്ഖടന എന്ത് ചിതലും അത് എതിര്‍പ്പ് പോലെ കാണുന്നവര്‍ക്ക് അങ്ങിനെ പറയനോക്കു. ശഹര് മുബരകിന്റെ വിഷയം , ഇന്ത്യയില്‍ ഒരുപാടു സ്ഥലങ്ങളില്‍ ശഹര് മുബാറക് ഉണ്ട് . മരുകക്ഷികള്‍ പ്രതിനിധാനം ചെയ്യുന്ന കക്ഷികല്കും ഉണ്ട് ശഹര് മുബാറക്. അതിനൊന്നും സനത് ആവശ്യമില്ല അത് കാന്തപുരം കൊണ്ട് വരുമ്പോള്‍ അത് വ്യാജം ആണന്നു പറയുന്നതിലുള്ള ന്യായം മനസ്സിലാവുന്നില്ല . അതുപോലെ എല്ലാ വിഷയവും . ഈ അടുത്ത കാലങ്ങളില്‍ ലീഗ് നല്ല ബന്തങ്ങള്‍ ആണ് കന്ത്പുരവുമായി പുലര്‍ത്തുന്നത്. ആ ബന്തം ചിലര്‍ക്ക് ഇഷ്ടപെടുന്നില്ല എന്നത് വളരെ വെക്തമാണ് .

  ReplyDelete
 14. അണികള്‍ ‘നമ്മള്‍ ശക്തരാണ്’ എന്നുള്ള മുദ്രാവാക്യവും, പോസ്റ്റുകളുമായി നടക്കുമ്പോള്‍ അവരെങ്ങിനെ അറിയും അടിയൊഴുക്കുകള്‍. അധികാരം നഷ്ടപ്പെടുന്നവന്‍റെ പ്രയാസങ്ങള്‍.

  ReplyDelete
 15. ആവിഷമില്ലത്ത കുറേ ചര്‍ച്ചകള്‍

  ReplyDelete

Leave your comments: