October 20, 2013

ഭാര്യയും ഭര്‍ത്താവും കൂട്ടുകാരും .

അന്ന് രാത്രി ഭാര്യ വീട്ടില്‍ വന്നില്ല.
രാവിലെ അവള്‍ വന്നപ്പോള്‍ ഭര്‍ത്താവ് ചോദിച്ചു

'ഇന്നലെ രാത്രി നീ എവിടെയായിരുന്നു '

"ഞാന്‍ ഇന്നലെ എന്‍റെ ഒരു കൂട്ടുകാരിയുടെ വീട്ടില്‍ ഉറങ്ങിപ്പോയി "

ഭര്‍ത്താവ് ഫോണ്‍ എടുത്തു അവളുടെ ഏറ്റവും അടുത്ത പത്തു കൂട്ടുകാരികളെ വിളിച്ചു അവള്‍ അവിടെ ഉറങ്ങിപ്പോയിരുന്നോ എന്ന് അന്വേഷിച്ചു.
എല്ലാ കൂട്ടുകാരികളും ഇന്നലെ അവളെ കാണുകയോ അവിടെ വരികയോ ചെയ്തിട്ടില്ല എന്ന് തീര്‍ത്തു പറഞ്ഞു..

പിന്നീട് ഒരു രാത്രി ഭര്‍ത്താവ് വീട്ടിലെത്തിയില്ല.

രാവിലെ ഭര്‍ത്താവ് എത്തിയപ്പോള്‍ ഭാര്യ ചോദിച്ചു.

"നിങ്ങള്‍ ഇന്നലെ എവിടെയായിരുന്നു ?"

"ഞാന്‍ ഇന്നലെ എന്‍റെ ഒരു കൂട്ടുകാരന്‍റെ വീട്ടില്‍ ഉറങ്ങിപ്പോയി"

ഉടനെ ഭാര്യ ഫോണെടുത്തു ഭര്‍ത്താവിന്‍റെ ഏറ്റവും അടുത്ത പത്തു കൂട്ടുകാരെ വിളിച്ചു ഭര്‍ത്താവ് ഇന്നലെ അവിടെ ഉറങ്ങിയിപ്പോയിരുന്നോ എന്ന് അന്വേഷിച്ചു.

പത്തില്‍ എട്ടു പേരും തീര്‍ത്തു പറഞ്ഞു അവളുടെ ഭര്‍ത്താവ് ഇന്നലെ രാത്രി അവരുടെ വീട്ടിലായിരുന്നു ഉറങ്ങിയത് എന്ന് .

ബാക്കി രണ്ടു പേര്‍ പറഞ്ഞത്രേ അദ്ദേഹം ഇപ്പോഴും ഇവിടെ ഉറങ്ങുന്നുണ്ട്. ഇത് വരെ എഴുന്നേറ്റിട്ടില്ല.


No comments :

Post a Comment

Leave your comments: