October 18, 2013

സൂഫി കഥ

        
ആ സൂഫി വൃദ്ധന്‍ പതിവ്‌ പോലെ മാര്‍ക്കെറ്റില്‍ ഒലിവ് കായകള്‍ വിലപനക്ക് വച്ചു. വൈകുന്നേരമായിട്ടും കായകള്‍ ഒന്നും വിറ്റു പോയില്ല. നിരാശനായി നില്‍ക്കുമ്പോഴാണ് അതിലെ നടന്നു പോകുന്ന സ്ത്രീയെ ശ്രദ്ധിച്ചത്. സൂഫി അവളെ അടുത്തേക്ക്‌ വിളിച്ചു. 

“ നല്ല രുചിയുള്ള ഒലീവ്‌ കായകളാണ് കുറച്ചു എടുക്കട്ടെ. ? ”

“വേണ്ട എന്‍റെ കയ്യില്‍ ഇപ്പോള്‍ തരാന്‍ പണമില്ല.”

“സാരമില്ല പണം പിന്നെ തന്നാല്‍ മതി ” സൂഫി ഒരു കായ എടുത്തു രുചി നോക്കാന്‍ അവളിലേക്ക് നീട്ടി.

“ഇപ്പോള്‍ രുചി നോക്കാന്‍ പറ്റില്ല ഞാന്‍ നോമ്പ് നോറ്റിട്ടുണ്ട്”

“ഇപ്പോള്‍ നോമ്പോ... റമദാന്‍ പത്തു മാസം മുമ്പ് കഴിഞ്ഞു പോയല്ലോ.?”

“ശരിയാണ് പക്ഷെ എനിക്ക് കഴിഞ്ഞ റമദാനില്‍ ഒരു നോമ്പ് നഷ്ടപ്പെട്ടിരുന്നു. ആ കടം വീട്ടാന്‍ വേണ്ടിയാണ് ഞാന്‍ ഇന്ന് നോമ്പ് അനുഷ്ടിച്ചത്‌, ഏതായാലും ഒരു കിലോ ഒലിവ് തൂക്കിക്കോളൂ .”

“ഇനി നിങ്ങള്‍ക്ക് കടം തരാന്‍ പറ്റില്ല. വേഗം പൊയ്ക്കോ. അല്ലാഹുവിനുള്ള കടം വീട്ടാന്‍ പത്തു മാസമെടുത്ത നിങ്ങള്‍ക്ക്‌ എങ്ങിനെ ഞാന്‍ വിശ്വസിച്ചു കടം തരും.

1 comment :

Leave your comments: